DYFI പ്രവർത്തകർക്കുനേരെ അസഭ്യവർഷം: ക്യാമറയിൽ കുടുങ്ങിയ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു
Last Updated:
പഞ്ചായത്ത് പ്രസിഡന്‍റ് ചീത്ത വിളിക്കുന്ന ദൃശ്യങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മൊബൈലിൽ പകർത്തുകയായിരുന്നു
കോട്ടയം: ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ അസഭ്യവർഷം നടത്തിയ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രാജുവാണ് തൽസ്ഥാനം രാജിവെച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കുനേരെ ഇദ്ദേഹം നടത്തിയ അസഭ്യവർഷം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് രാജി.
പഞ്ചായത്ത് പ്രസിഡന്‍റ് ചീത്ത വിളിക്കുന്ന ദൃശ്യങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ മൊബൈലിൽ പകർത്തുകയായിരുന്നു. വഴിയാത്രക്കാരടക്കം പ്രസിഡന്‍റിനെ ചീത്തവിളിയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യം വൈറലായതോടെ സിപിഐ പ്രാദേശിക നേതൃത്വത്തിന് ഇത് നാണക്കേടായി മാറി. തുടർന്ന് പാർട്ടി നിർദേശത്തെ തുടർന്നാണ് ടി.കെ. രാജു രാജിവെച്ചത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ രണ്ടുവർഷമാണ് സിപിഐക്ക് പ്രസിഡന്‍റ് സ്ഥാനം. കഴിഞ്ഞ എട്ടുമാസമായി ടി.കെ. രാജുവായിരുന്നു പ്രസിഡന്‍റ്. സിപിഐയിൽനിന്നുള്ള ശശികല യശോധരൻ പുതിയ പ്രസിഡന്‍റാകുമെന്നാണ് സൂചന.
advertisement
Location :
First Published :
July 19, 2019 11:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
DYFI പ്രവർത്തകർക്കുനേരെ അസഭ്യവർഷം: ക്യാമറയിൽ കുടുങ്ങിയ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവെച്ചു


