ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; മനസ്സാന്നിധ്യം കൊണ്ട് യാത്രക്കാരെ സുരക്ഷിതരാക്കി: ഒടുവിൽ ഡ്രൈവർ മരണത്തിനു കീഴടങ്ങി
Last Updated:
പുലർച്ചെ 5.30 ന് മൂഴികൊല്ലായ്ക്ക് സമീപം എത്തിയപ്പോഴാണ് ജയരാജിന് തളർച്ചയും നെഞ്ച് വേദനയും അനുഭവപ്പെട്ടത്.
നെടുമങ്ങാട്: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. മരണത്തിന് തൊട്ട് മുമ്പ് മനസാന്നിധ്യം കൈവിടാതെ ബസിലുണ്ടായിരുന്ന 40 യാത്രക്കാരെയും സുരക്ഷിതരാക്കിയ ശേഷമാണ് ഡ്രൈവർ മരണത്തിന് കീഴടങ്ങിയത്. ബസിലെ യാത്രക്കാരനായ മറ്റൊരു ഡ്രൈവർ അതിവേഗം ബസ് ഓടിച്ച്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
also read: ദുബായ് വാഹനാപകടം: എട്ടു മലയാളികൾ അടക്കം 17 പേരുടെ ആശ്രിതർക്ക് 37 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
മൂഴി കൊല്ലാ കുളപ്പള്ളി കിഴക്കുംകര വീട്ടിൽ കെ.ജയരാജ് (55) ആണ് ഡ്യൂട്ടിക്കിടെ മരണത്തിനു കീഴടങ്ങിയത്. സ്റ്റേ ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ ബസ് ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
മിതൃമ്മല പരപ്പിൽ നിന്നു നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ബസ്.
പുലർച്ചെ 5.30 ന് മൂഴികൊല്ലായ്ക്ക് സമീപം എത്തിയപ്പോഴാണ് ജയരാജിന് തളർച്ചയും നെഞ്ച് വേദനയും അനുഭവപ്പെട്ടത്. മനസ്സാന്നിധ്യം കൈവിടാതെ ഉടൻ ബസ് ഒതുക്കി നിർത്തുകയായിരുന്നു.
advertisement
ഡ്യൂട്ടിക്ക് പോകാനായി ഇതേ ബസിൽ വരികയായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ടി.ജി.ജയകുമാർ ബസ് ഓടിച്ച് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജയരാജിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം മൂന്ന് മണിയോടെ നെടുമങ്ങാട് ഡിറ്റിഒ ഓഫീസിന് മുന്നിൽ പൊതു ദർശനത്തിന് വച്ചു. ഭാര്യ : പരേതയായ രാധാമണി. മക്കൾ : ജയരജ്ഞിനി, ജയരാജിനി. മരുമകൻ : ഉണ്ണി. മരണാനന്തര ചടങ്ങ് ഞായർ വൈകിട്ട് 3ന് നടക്കും.
Location :
First Published :
Jul 11, 2019 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; മനസ്സാന്നിധ്യം കൊണ്ട് യാത്രക്കാരെ സുരക്ഷിതരാക്കി: ഒടുവിൽ ഡ്രൈവർ മരണത്തിനു കീഴടങ്ങി







