ജിനേഷ് മടപ്പള്ളി അവാർഡ് കുഴൂര്‍ വില്‍സന്‍റെ 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്'

കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും മെയ് ആറിന് വടകരയില്‍ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും

news18
Updated: May 4, 2019, 9:10 PM IST
ജിനേഷ് മടപ്പള്ളി അവാർഡ് കുഴൂര്‍ വില്‍സന്‍റെ 'കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്'
kuzhoor wilson
  • News18
  • Last Updated: May 4, 2019, 9:10 PM IST
  • Share this:
വടകര: ഈ വർഷത്തെ ജിനേഷ് മടപ്പള്ളി പുരസ്ക്കാരം കുഴൂർ വിൽസന്‍റെ കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന്. സച്ചിദാനന്ദൻ, എസ്.ജോസഫ്, പി.രാമൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചത്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. 2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് പുരസ്ക്കാരത്തിനായി പരിഗണിച്ചത്. കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും മെയ് ആറിന് വടകരയില്‍ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.

മലയാള കവിതയില്‍ ശ്രദ്ധേയമായൊരു സ്ഥാനം അടയാളപ്പെടുത്തി വരുന്നതിനിടയിലാണ് ജിനേഷ് മടപ്പളളി മരണപ്പെട്ടത്. സമകാലിക മലയാള കവിതയെ ശ്രദ്ധാപൂര്‍വം പിന്തുടരുന്നൊരാള്‍ക്ക് നടുക്കത്തോടെയല്ലാതെ ആ നഷ്ടത്തെക്കുറിച്ച് ഓര്‍ക്കാനാവില്ല. ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കണമെന്നും മലയാള കവിതയില്‍ ജിനേഷിനുണ്ടായിരുന്ന ഇടം നിരന്തരമായി ഓര്‍മ്മിക്കപ്പെടുന്നതിനുംവേണ്ടിയാണ് അദ്ദേഹത്തിന്‍റെ പേരിൽ പുരസ്ക്കാരം ഏർപ്പെടുത്തിയതെന്ന് ജിനേഷ് സ്മാരക ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

First published: May 4, 2019, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading