കോട്ടയം: മണിമലയാറ്റിൽ ഒഴുക്കിൽ പെട്ട മക്കളെ രക്ഷിക്കാൻ ചാടിയ പിതാവിനെ കാണാതായി. മണിമല കറിക്കാട്ടൂർ ഏറത്തേടത്ത് മനോജിനെയാണ് കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വെള്ളാവൂർ തൂക്കുപാലത്തിന് സമീപമാണ് സംഭവം. തൂക്കുപാലം കാണാൻ വന്നതായിരുന്നു മനോജും ഭാര്യ നൈസും മക്കളായ സാൽവിനും സിയായും. വെള്ളത്തിൽ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടപ്പോൾ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ മനോജ് ഒഴുക്കിൽപ്പെടുകയായിരുന്നു.
കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി. മനോജിനായി മണിമല പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ടീമും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.