മെഡിക്കൽ കോളജില്‍ അർധരാത്രിയിൽ സ്ത്രീയുടെ നിലവിളി: അന്വേഷണത്തിനൊരുങ്ങി അധികൃതർ

രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: July 14, 2020, 11:26 AM IST
മെഡിക്കൽ കോളജില്‍ അർധരാത്രിയിൽ സ്ത്രീയുടെ നിലവിളി: അന്വേഷണത്തിനൊരുങ്ങി അധികൃതർ
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് അർദ്ധരാത്രികളിൽ കേൾക്കുന്ന നിലവിളി ശബ്ദത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ. കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ.പിയിൽ നിന്ന് അർദ്ധരാത്രികളിൽ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പരാതികൾ നിരവധി ഉയര്‍ന്ന സാഹചര്യത്തിൽ അന്വേഷണം നടത്താനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ.ജയകുമാർ അറിയിച്ചു.

രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു നിലവിളി കേട്ടതായി ജീവനക്കാരുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടുകളെത്തുന്നുണ്ട്. രണ്ട് തവണ കേട്ടുവെന്നാണ് പറയുന്നത്. എന്നാൽ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാൻ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേർ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

TRENDING:Covid 19 | രോഗഭീതിയിൽ ഡ്രൈവർ പിന്മാറി; കോവിഡ് രോഗിയുടെ മൃതദേഹമെത്തിക്കാൻ ട്രാക്റ്റർ ഡ്രൈവറായി ഡോക്ടർ [NEWS]Kerala Gold Smuggling| ദേശവിരുദ്ധ ശക്തികളിലേക്ക് നയിക്കുന്ന തെളിവുകളോ? സന്ദീപിന്റെ ബാഗ് കോടതിയുടെ സാന്നിധ്യത്തിൽ തുറക്കാൻ എൻഐഎ [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
ഇതിന് പുറമെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഒപി പൂട്ടാനായി പോയ ജീവനക്കാരിക്ക് വാതിൽ പുറത്തുനിന്ന് പൂട്ടാൻ കഴിയാതെ വന്നതും പേടി കൂട്ടിയിരിക്കുകയാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവര്‍ക്ക് വാതിൽ പൂട്ടാനായത്. ഇനി മുതൽ ആ ഭാഗത്തേക്ക് പോകില്ലെന്നും അതിന് അടുത്തുള്ള വിശ്രമ മുറി ഉപയോഗിക്കില്ലെന്നുമാണ് ജീവനക്കാരി ഇതിനു ശേഷം പറയുന്നത്.
Published by: Asha Sulfiker
First published: July 14, 2020, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading