കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഒരു ഗ്രാമം; ദുരിതം അധികൃതർ കാണുന്നില്ലെന്ന് പരാതി
- Published by:Gowthamy GG
- news18-malayalam
Last Updated:
കാടിറങ്ങുന്ന കരിവീരന്മാര്‍ നാട്ടില്‍ നിന്നും മടങ്ങാത്ത അവസ്ഥ. നട്ടുവളര്‍ത്തുന്ന കൃഷിയും അദ്ധ്വാനിച്ചുണ്ടാക്കുന്ന വീടും സമ്പാദ്യങ്ങളും ആനക്കലിയില്‍ പൊലിയുകയാണ്.
സന്ദീപ് രാജാക്കാട്
ഇടുക്കി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഉറക്കം നഷ്ടപ്പെട്ട ഒരു നാടുണ്ട് ഇടുക്കിയില്‍. ചിന്നക്കനാലിലെ സൂര്യനെല്ലി. ഈ പ്രദേശത്തെ തോട്ടം തൊഴിലാളികളാണ് രാപകല്‍ വ്യത്യാസമില്ലാതെ കാടിറങ്ങുന്ന കരിവീരന്മാരെ കൊണ്ട് ജീവിതം വഴിമുട്ടി ദുരിതമനുഭവിക്കുന്നത്.
ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ആനത്താവളമായിരുന്ന പ്രദേശത്ത് ആദിവാസികള്‍ക്ക് ഭൂമി നല്‍കി മുന്നൂറ്റിയൊന്ന് കോളനി സ്ഥാപിച്ചത് മുതലാണ് ചിന്നക്കനാല്‍, സൂര്യനെല്ലി, സിംഗക്കണ്ടം തുടങ്ങിയ മേഖലകളില്‍ ആളും ആനയും തമ്മിലലുള്ള യുദ്ധം തുടങ്ങുന്നത്. കാടിറങ്ങുന്ന കരിവീരന്മാര്‍ നാട്ടില്‍ നിന്നും മടങ്ങാത്ത അവസ്ഥ. നട്ടുവളര്‍ത്തുന്ന കൃഷിയും അദ്ധ്വാനിച്ചുണ്ടാക്കുന്ന വീടും സമ്പാദ്യങ്ങളും ആനക്കലിയില്‍ പൊലിയുകയാണ്.
advertisement
TRENDING:മലപ്പുറത്തെ കൊലവിളി മുദ്രാവാക്യം; ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്നും നീക്കി
advertisement
[NEWS]
സന്ധ്യമയങ്ങുന്നതോടെ എസ്‌റ്റേറ്റ് മേഖലകളില്‍ ആളുകള്‍ ചേര്‍ന്ന് ആഴിപൂട്ടി ആനയ്ക്ക് പ്രതിരോധം തീര്‍ക്കും. ജീവന്‍ ഭയന്ന് കുട്ടികളെ പോലും പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വീട്ടമ്മമാരും പറയുന്നു.
കാട്ടാനയെ തുരത്താന്‍ ആഴിപൂട്ടി കാത്തിരിക്കുന്ന ഇവരുടെ ഉള്ളില്‍ ഇതിലും വലിയൊരു നെരിപ്പോട് കത്തിയെരിയുന്നുണ്ട്. കാട്ടാനപേടിയില്‍ ഉറക്കം നഷ്ടപ്പെട്ട തോട്ടം തൊഴിലാളികളുടെ വിഷമം അധികൃതര്‍ കാണുന്നില്ല എന്നതാണ് ഇവരുടെ പരാതി.
Location :
First Published :
June 22, 2020 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഒരു ഗ്രാമം; ദുരിതം അധികൃതർ കാണുന്നില്ലെന്ന് പരാതി