HOME /NEWS /Money / പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനത്തിൽ താഴെ എത്തിയേക്കും

പിപിഎഫ് പലിശ 46 വർഷത്തെ താഴ്ന്ന നിലയിലേക്ക്; ഏഴ് ശതമാനത്തിൽ താഴെ എത്തിയേക്കും

News18

News18

പ്രതീക്ഷിച്ചപോലെ നിരക്ക് കുറച്ചാൽ, 1974 ന് ശേഷം ആദ്യമായാണ് പിപിഎഫ് നിരക്ക് 7 ശതമാനത്തിൽ താഴുന്നത്.

  • Share this:

    പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46വര്‍ഷത്തെ താഴ്ന്നിലവാരത്തിലേയ്‌ക്കെത്തിയേക്കും. ഏഴ് ശതമാനം വരെ താഴെ എത്തിയേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ കാര്യമായ ഇടിവുണ്ടായതിനാല്‍ അടുത്തയാഴ്ചയിലെ ക്വാർട്ടർ പരിഷ്കരണത്തിൽ മറ്റ്‌ ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടായേക്കും.

    പ്രതീക്ഷിച്ചപോലെ നിരക്ക് കുറച്ചാൽ, 1974 ന് ശേഷം ആദ്യമായാണ് പിപിഎഫ് നിരക്ക് 7 ശതമാനത്തിൽ താഴുന്നത്. സമാന കാലാവധിയുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശനിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളില്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്.

    പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വര്‍ഷകാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുന്‍പാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടര്‍ന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്‌കരിക്കുന്നത്.

    ഏപ്രില്‍ ഒന്നിനുശേഷം ബോണ്ടില്‍നിന്നുള്ള ആദായത്തില്‍കാര്യമായ കുറവാണുണ്ടായത്. 5.85ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കുമെന്നകാര്യത്തില്‍ ഇത് വ്യക്തമായ സൂചന നല്‍കുന്നു.

    ഏപ്രില്‍ പാദത്തില്‍ പിപിഎഫിന്റെ പലിശ 7.9ശതമാനത്തില്‍നിന്ന് 7.1ശതമാനമായാണ് കുറച്ചത്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ 8.6ശതമാനത്തില്‍നിന്ന് 7.4ശതമാനമായും കുറച്ചു.

    നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ 6.8ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4ശതമാനത്തില്‍നിന്ന് 7.6ശതമാനമായും കിസാന്‍ വികാസ് പത്രയുടേത് 6.9ശതമാനമായും കുറഞ്ഞു.

    TRENDING:Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]

    ബാങ്ക് നിക്ഷേപ നിരക്കിലുണ്ടായ ഇടിവാണ് ചെറുകിട സമ്പാദ്യ നിരക്കിന്റെ കുറവിന് കാരണം. എന്നാൽ നിരക്കുകളിലുണ്ടാകുന്ന ഇടിവ് വലിയ ആഘാതമാകില്ലെന്നാണ് സൂചനകൾ. ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ ആറുമാസത്തിനിടെ 7 ശതമാനത്തിൽ താഴെയാണ്. അതായത് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോഴും നല്ല വരുമാന നിരക്ക് നൽകുന്നുണ്ടെന്നാണ്.

    എന്നിരുന്നാലും, കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഭക്ഷ്യവിലക്കയറ്റം മെയ് മാസത്തിൽ 9.28 ശതമാനം വരെ ഉയർന്നു. ഇന്ധന വിലയും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് വർധിപ്പിക്കും.

    First published:

    Tags: Money news, Provident fund