നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • 'പൊലീസ് ശ്രമിച്ചത് മദ്യം സംരക്ഷിക്കാൻ' ലോറി അപകടത്തിൽ ഡ്രൈവർ മരിച്ചത് രക്ഷാപ്രവർത്തനം വൈകിയതിനാലെന്ന് ആരോപണം

  'പൊലീസ് ശ്രമിച്ചത് മദ്യം സംരക്ഷിക്കാൻ' ലോറി അപകടത്തിൽ ഡ്രൈവർ മരിച്ചത് രക്ഷാപ്രവർത്തനം വൈകിയതിനാലെന്ന് ആരോപണം

  ഡ്രൈവർ മദ്യകുപ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചെങ്കിലും പൊലീസ് അത് സമ്മതിച്ചില്ല. ഡ്രൈവർ സുരക്ഷിതസ്ഥാനത്തേക്ക് മാറിക്കാണുമെന്നായിരുന്നു പൊലീസിന്‍റെ വാദം

  news18

  news18

  • News18
  • Last Updated :
  • Share this:
   മൂലമറ്റം: മദ്യകുപ്പി കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചത് രക്ഷാപ്രവർത്തനം വൈകിയതിനാലെന്ന് ആരോപണം. ലോഡിനടിയിൽ കുടുങ്ങിയാണ് ഡ്രൈവർ തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ(47) മരിച്ചത്. ഡ്രൈവർ മദ്യകുപ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചെങ്കിലും പൊലീസ് അത് സമ്മതിച്ചില്ല. ഡ്രൈവർ സുരക്ഷിതസ്ഥാനത്തേക്ക് മാറിക്കാണുമെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാൽ അപകടം നടന്ന ഒന്നരമണിക്കൂർ പിന്നിടുമ്പോഴാണ് ഇസ്മയിലിനെ മദ്യകുപ്പികൾക്കടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   നാട്ടുകാരെ തിരച്ചലിന് അനുവദിക്കാതിരുന്ന പൊലീസ് നടപടിയാണ് ഇസ്മയിലിന്‍റെ ജീവനെടുത്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മദ്യകുപ്പികൾ നാട്ടുകാർ കൈയടക്കുന്നത് തടയാനായാണ് അപകടസ്ഥലത്തേക്ക് തെരച്ചിലിനായി ആരെയും അനുവദിക്കാതിരുന്നതെന്ന് പൊലീസ് പറയുന്നു. അതിനിടെ ഇസ്മയിൽ രക്ഷപെട്ടുവെന്ന് ബന്ധുക്കളിൽ ഒരാൾ അറിയിച്ചുവെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. ലോറിയിൽ പൊട്ടാതെ ശേഷിച്ച 100 കെയ്സ് ബിയർ തൊടുപുഴ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബിവറേജസിന് കൈമാറി.

   തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ കുളമാവ് നാടുകാണിയിൽ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. 503 കെയ്സ് ബിയറുമായി ഇയ്യനാട് ബിവറേജസ് വിൽപനശാലയിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
   First published:
   )}