സർക്കാർ കനിയുമോ? പൊന്മളയിലെ ബഡ്സ് പരിശീലന കേന്ദ്രത്തിന് കെട്ടിടം വേണം

Last Updated:

കെട്ടിട മാറ്റത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ അത് ഒരുപാട് പേര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കും

മലപ്പുറം: സ്ഥലപരിമിതി കൊണ്ട് വീര്‍പ്പുമുട്ടുകയാണ് മലപ്പുറം പൊന്മള പഞ്ചായത്തിലെ ബഡ്‌സ് പരിശീലനകേന്ദ്രം. തൊട്ടടുത്ത് കാലങ്ങളായി പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ സബ് സെന്റര്‍ കെട്ടിടം ഇതിനായി അനുവദിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. ഈ ന്യായമായ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
സെറിബ്രല്‍ പാഴ്‌സി,ഓട്ടിസം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ പരിശീലനം, ഫിസിയോതെറാപ്പി തുടങ്ങിയവ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ഉദ്യമങ്ങളാണ് ബഡ്‌സ് പുനരധിവാസകേന്ദ്രത്തില്‍ നടക്കുന്നത്. കടലാസു പേന നിര്‍മാണം പോലെയുള്ള കാര്യങ്ങള്‍ വിജയകരമായി പൊന്മളയില്‍ നടക്കുന്നുമുണ്ട്. പക്ഷെ സ്ഥലപരിമിതി കാരണം ഫിസിയോതെറാപ്പിയടക്കം ചെയ്യാനാവുന്നില്ല. കൂടുതല്‍ പേര്‍ക്ക് പ്രവേശനം നല്‍കാനും സാധ്യമല്ല.
ഇനി മൃഗങ്ങളെ സിനിമയിൽ കാണിക്കാൻ മനുഷ്യന് കൈക്കൂലി നൽകേണ്ട: കേന്ദ്ര സർക്കാർ ഉറപ്പ്
പഞ്ചായത്ത് വളപ്പില്‍ പൂട്ടിക്കിടക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്ത് സബ് സെന്റര്‍ കെട്ടിടത്തിലേക്ക് ബഡ്‌സ് സെന്റര്‍ മാറ്റാനാണ് അധികൃതരുടെ ശ്രമം. മേഖലയില്‍ കുടുംബാരോഗ്യകേന്ദ്രം വന്നതോടെയാണ് സബ്‌സെന്റര്‍ പൂട്ടിയത്. 27 വര്‍ഷമായി കെട്ടിടം ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. ബഡ്‌സ് കേന്ദ്രം ഇവിടേക്ക് മാറ്റാന്‍ പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല. കെട്ടിട മാറ്റത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ അത് ഒരുപാട് പേര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സർക്കാർ കനിയുമോ? പൊന്മളയിലെ ബഡ്സ് പരിശീലന കേന്ദ്രത്തിന് കെട്ടിടം വേണം
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement