തിരഞ്ഞെടുപ്പിനു പിന്നാലെ കൊല്ലത്ത് ടോൾ സമരം ശക്തമാകുന്നു; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐയും കോൺഗ്രസും
- Published by:user_57
- news18-malayalam
Last Updated:
ടോൾ പിരിവിനെതിരെ ഇടത്പക്ഷ സംഘടനയുടെ നേത്യത്വത്തിൽ ശക്തമായ സമരമാണ് നടക്കുന്നത്
കൊല്ലം: തിരഞ്ഞെടുപ്പിനു പിന്നാലെ കൊല്ലത്ത് ടോൾ സമരം ശക്തമാകുന്നു. ഡിവൈഎഫ്ഐയും കോൺഗ്രസും കേന്ദ്രത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം, തർക്കത്തിനു പിന്നാലെ സമരത്തിന് വഴിമാറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ടോൾ പിരിവിൽ കേന്ദ്ര തീരുമാനമുണ്ടായത്.
ഇതിനു പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പിരിവ് തീരുമാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. നിർമാണത്തിൻ്റെ ആകെ ചെലവിൻ്റെ പകുതി വീതം സംസ്ഥാനവും കേന്ദ്രവും തുല്യമായി വഹിച്ചതാണ്. എന്നാൽ തീരുമാനം കേന്ദ്ര സർക്കാർ മാറ്റാനിടയില്ല.
ബൈപ്പാസിൽ ടോൾ പിരിക്കാൻ ഏകപക്ഷീയമായി തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കുരീപ്പുഴ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കടവൂർ പള്ളിവേട്ടചിറയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. ടോൾ പിരിവിനെതിരെ ഇടത്പക്ഷ സംഘടനയുടെ നേത്യത്വത്തിൽ ശക്തമായ സമരമാണ് നടക്കുന്നത്. കേന്ദ്ര ഗവൺമെൻ്റിൻ്റെ ടോൾ പിരിവ് ഉത്തരവിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് ഇടത്പക്ഷ പാർട്ടികളുടെ തീരുമാനം.
advertisement
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 202l മാർച്ച് വരെ ടോൾ പിരിക്കുന്നതിനുള്ള താല്ക്കാലിക കരാർ ഹരിയാന സ്വദേശി രവീന്ദ്രൻ സിങ്ങാണ് കരസ്ഥമാക്കിയിരിക്കുന്നത്. 356 കോടി രൂപ ചെലവിൽ ബൈപ്പാസ് പൂർത്തീകരിച്ചപ്പോൾ 176 കോടി രൂപ സംസ്ഥാന സർക്കാരിൻ്റെതാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുത്ത് നൽകിയതും സംസ്ഥാന സർക്കാരാണ്.
ടോൾ പിരിക്കേണ്ടതില്ലെന്നതാണ് ഇടതു നയമെന്ന് അരുൺ ബാബു പറഞ്ഞു. യാത്രക്കാരെ ഞെക്കി പിഴിയാനാണ് കേന്ദ്ര സർക്കാർ ശ്രമം. കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കുവാനുള്ള ശ്രമം ഡി.വൈ.എഫ്.ഐ തടയുമെന്നും അരുൺ ബാബു പറഞ്ഞു. ടോൾ പിരിവ് ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം പി പ്രതികരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
advertisement
ബ്ലോക്ക് സെക്രട്ടറി രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് അനിൽ, വൈസ് പ്രസിഡൻറ് വിപിൻ എന്നിവർ സംസാരിച്ചു.
അതേസമയം, ടോൾ പിരിവ് തീരുമാനത്തിനെതിരെ കോൺഗ്രസും സമരമാരംഭിച്ചു. ഡി.സി.സി. അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനം ഉൾപ്പെടെയാണ് സമരപരിപാടികൾ. കേന്ദ്ര തീരുമാനം തിരുത്താൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും ഒത്തുകളിയാണ് നടക്കുന്നതെന്നുമാണ് കോൺഗ്രസ് ആരോപണം.
Location :
First Published :
December 29, 2020 12:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തിരഞ്ഞെടുപ്പിനു പിന്നാലെ കൊല്ലത്ത് ടോൾ സമരം ശക്തമാകുന്നു; കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐയും കോൺഗ്രസും