ഡ്രൈവിംഗിനിടെ അപസ്മാരം ബാധിച്ച് റോഡിൽ വീണു; റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

റോഡ് റോളര്‍ ഓടിക്കുന്നതിനിടെയായിരുന്നു അപകടം.

News18 Malayalam | news18-malayalam
Updated: June 29, 2020, 7:56 PM IST
ഡ്രൈവിംഗിനിടെ അപസ്മാരം ബാധിച്ച് റോഡിൽ വീണു; റോഡ് റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
മണിക്കുട്ടൻ
  • Share this:
തൊടുപുഴ: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം ബാധിച്ച് റോഡിൽ വീണ യുവാവ് റോഡ് റോളറിന്റെ പിൻചക്രത്തിനടയിൽപ്പെട്ട് മരിച്ചു.  ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാലോടെ ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്കുള്ള റോഡിൽ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു  അപകടം.

You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
ചക്രം കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. മണിക്കുട്ടൻ ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലായിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
First published: June 29, 2020, 7:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading