കോട്ടയം: കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയതോടെ നിയമസഭയിലേക്ക് മത്സരിക്കാൻ കോട്ടയം ജില്ലയിൽ കുറഞ്ഞത് മൂന്നു സീറ്റുകൾ എങ്കിലും കിട്ടുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തി കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി തുടരേണ്ടതില്ലെന്നായിരുന്നു കോട്ടയം ഡിസിസിയുടെ നിലപാട്. മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തുപോകട്ടെയെന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്. ജില്ലയിലെ പല നിയമസഭാ സീറ്റിലും താല്പര്യമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കങ്ങള്‍ക്ക് മുന്നിൽ.
Related News- ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കിജില്ലയിലെ ആകെയുള്ള ഒമ്പത് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വരെ കോൺഗ്രസ് മത്സരിക്കുന്നത്. അതിൽ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം വലിയ സാധ്യ തകൾ ഇല്ലാത്ത ഒന്നാണ്. ജോസ് കെ മാണി മുന്നണി ഇല്ലെങ്കിൽ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റേതായി കാഞ്ഞിരപ്പള്ളി എം എൽ എ എൻ ജയരാജ് മാത്രമാണുള്ളത്. കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവർ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ്.
ജില്ലയിലെ കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ എണ്ണമാകട്ടെ ഒരു ഡസനിലേറെ വരും.ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. ഇതിനെതിരെ പ്രാദേശിക വികാരം ശക്തവുമാണ്. പാലാ മണ്ഡലത്തിൽ നിന്നുള്ള ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി മുൻ നിരനേതാക്കൾ പരിഗണനയിൽ ഉണ്ടാകും. അതിനാല്‍ ജോസ് കെ മാണി വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന്റെ ലക്ഷ്യം.
TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]എന്നാൽ ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ കേരള കോണ്‍ഗ്രസിലെയും മുന്നണിയിലെയും സമവാക്യങ്ങളിലും മാറ്റം വരും എന്നു കരുതുന്നവരും ഏറെയാണ്.
കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പി.ജെ ജോസഫുമായുള്ള കേരള കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കവും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പങ്കുവെക്കുന്നതുസംബന്ധിച്ച കരാർ പാലിക്കുന്നതിലെ ഭിന്നതയുമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിറകിൽ . നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കുന്ന സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ രാജിവെക്കില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പാലായിലെത്തി നടത്തിയ ചര്‍ച്ചയിലും ജോസ് കെ മാണി വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. പാലായിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്കു കാരണം ജോസഫ് വിഭാഗം ചതിച്ചതാണെന്നും അങ്ങനെയുള്ളവര്‍ക്ക് പദവി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. എന്നാല്‍ ചില മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോഴും ജോസ് കെ മാണിക്കൊപ്പമാണ് എന്ന സൂചനയുണ്ടായിരുന്നു എങ്കിലും കാര്യങ്ങൾ പൊതുവികാരത്തിന് അനുസരിച്ച് നീങ്ങിയതോടെ അവർക്ക് പുറത്തു പോകേണ്ടി വന്നു .
ഇനി യു ഡി എഫിൽ ശേഷിക്കുന്ന കേരളാ കോൺഗ്രസിന് കഴിഞ്ഞ തവണ കേരള കോൺഗ്രസിന് നൽകിയ അത്രയും സീറ്റ് എന്തായാലും നൽകില്ല എന്നത് ഉറപ്പാണ്. അത് കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.