കൊക്കയിലേക്ക് മറിഞ്ഞ ബസിന് താങ്ങായി റബർമരം; മുണ്ടക്കയത്ത് ഒഴിവായത് വൻദുരന്തം

ഇന്ന് വൈകുന്നേരം 3.20ഓടെ കുമളിയിൽനിന്ന് മുണ്ടക്കയത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്

Anuraj GR | news18
Updated: May 11, 2019, 8:54 PM IST
കൊക്കയിലേക്ക് മറിഞ്ഞ ബസിന് താങ്ങായി റബർമരം; മുണ്ടക്കയത്ത് ഒഴിവായത് വൻദുരന്തം
ഫോട്ടോ- കൃഷ്ണനുണ്ണി എ.എസ്
  • News18
  • Last Updated: May 11, 2019, 8:54 PM IST
  • Share this:
കോട്ടയം: നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞ ബസിന് താങ്ങായി റബർമരം. മുണ്ടക്കയം പെരുവന്താനത്തിന് സമീപം മരുതുംമൂട്ടിൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ 20 പേർക്ക് നിസാര പരുക്കേറ്റത് ഒഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. .

ഇന്ന് വൈകുന്നേരം 3.20ന് ആയിരുന്നു സംഭവം. കുമളിയിൽനിന്ന് മുണ്ടക്കയത്തേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ചെറിയ ചാറ്റൽ മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായി സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. എന്നാൽ റബർ മരങ്ങളിൽ തട്ടിനിന്നതിനാൽ ബസ് കുഴിയിലേക്ക് പതിച്ചില്ല. അതുവഴി പോയ യാത്രക്കാർ വാഹനം നിർത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ശ്രമകരമായാണ് പുറത്തെത്തിച്ചത്.

First published: May 11, 2019, 7:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading