നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പഞ്ചസാരയുമായി മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ലോറിയാണ് കത്തിനശിച്ചത്.
മലപ്പുറം: നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. പഞ്ചസാരയുമായി മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നെന്നാണ് വിവരം.
ലോറിയിലേക്ക് തീ പിടിച്ചതോടെ ഡ്രൈവർ ഓടി രക്ഷപെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
Mar 01, 2020 9:06 AM IST









