തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയുടെ തലയ്ക്ക് പരുക്കേറ്റു. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.

പ്രവേശനോത്സവത്തോടനുബന്ധിച്ച് രാവിലെ പത്തരയോടെയാണ് സംഘർഷമുണ്ടായത്.   കോളജിന് സമീപത്തെ ആൽമരത്തിൽ ഫ്ലക്സ്  ബോർഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, കുളത്തൂർ ആർട്സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആർഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്ഐ പ്രവർത്തകര്‍ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജില്‍ സംഘടിച്ചെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

കോളേജിനുള്ളിൽ പ്രവേശിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുതിയ വിദ്യാർത്ഥികൾക്ക് നിർബന്ധിത മെബർഷിപ്പ് നൽകിയതാണ് കോളേജിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതെന്നും എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ സമാധാനപരമായി മെമ്പര്‍ഷിപ്പ് വിതരണത്തിനെത്തിയ പ്രവര്‍ത്തകരെ ബിയര്‍ക്കുപ്പികളുമായി എബിവിപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

Also Read ലൈംഗിക പീഡന പരാതി; ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി