വിവാദത്തിനിടെയും കള്ളക്കടത്ത് ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ 2.5 കിലോ സ്വർണം പിടികൂടി

Last Updated:

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ എത്തിയ ഫ്ലൈ ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളിലാണ് സ്വർണം കടത്താൻ ശ്രമം നടന്നത്.

കണ്ണൂർ: സംസ്ഥാനത്ത് സ്വർണക്കടത്ത് വിവാദം ചർച്ചാ വിഷയം ആകുമ്പോഴും കണ്ണൂർ വിമാനത്താവളം വഴി കള്ളക്കടത്ത് ശ്രമം തുടരുന്നു. ഇന്നലെ ദുബായിൽ നിന്ന് രണ്ട് വിമാനങ്ങളിലായി എത്തിയ ഏഴ് യാത്രക്കാരിൽനിന്ന് 2കിലോ 510 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇവരിൽ ഒരാൾ കാസർകോട് സ്വദേശിയും മറ്റുള്ളവർ കോഴിക്കോട് സ്വദേശികളാണ്.
TRENDING:Covid 19 Death| സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശിയായ ഓട്ടോഡ്രൈവർ [NEWS]Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി [NEWS]ഒടുവിൽ മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി [PHOTOS]
അടിവസ്ത്രത്തിലും ജീൻസിലും ഒളിപ്പിച്ചാണ് 1. 24 കോടി രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം നടന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ എത്തിയ ഫ്ലൈ ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളിലാണ് സ്വർണം കടത്താൻ ശ്രമം നടന്നത്.
advertisement
കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ ഇ വികാസ് , സൂപ്രണ്ടുമാരായ കെ സുകുമാരൻ , സി വി മാധവൻ, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ അശോക് കുമാർ , യദു കൃഷ്ണ , രാജു കെ വി , സന്ദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വിവാദത്തിനിടെയും കള്ളക്കടത്ത് ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ 2.5 കിലോ സ്വർണം പിടികൂടി
Next Article
advertisement
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ
  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement