മാപ്പിളപ്പാട്ടിലൂടെ ശ്രദ്ധേയനായ മനോഹരന്റെ കുടുംബത്തിന് സഹായവുമായി സാമൂഹ്യപ്രവർത്തകർ
- Published by:Naseeba TC
- news18-malayalam
Last Updated:
മനോഹരന്റെ മകനായ വൈഭവിന്റെ പഠന ചിലവ് ഏറ്റെടുക്കുമെന്നും സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി.
മാപ്പിളപ്പാട്ടിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയനായ കണ്ണൂരിലെ തെയ്യം കലാകാരൻ മനോഹരന്റെ കുടുംബത്തിന് ആദരവുമായി സാമൂഹ്യപ്രവർത്തകർ. കണ്ണൂരിലെ സാമൂഹ്യ പ്രവർത്തകനായ ഡോ ഷാഹുൽഹമീദ് നിർമ്മാതാവ് നൗഷാദ് ആലത്തൂർ എന്നിവരാണ് കുടുംബത്തിന് സഹായങ്ങൾ പ്രഖ്യാപിച്ചത്.
മനോഹരന്റെ മകനായ വൈഭവിന്റെ പഠന ചിലവ് ഏറ്റെടുക്കുമെന്നും സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കി. കുടുംബത്തിന് സിനിമയിൽ പാടാനുള്ള അവസരവും ലഭ്യമാക്കുമെന്നും നിർമാതാവായ നൗഷാദ് ആലത്തൂർ അറിയിച്ചു.
മനോഹരനും ഭാര്യയും മക്കളും ചേർന്ന് മാപ്പിളപ്പാട്ട് പാടുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിരുന്നു.
Location :
First Published :
June 02, 2020 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മാപ്പിളപ്പാട്ടിലൂടെ ശ്രദ്ധേയനായ മനോഹരന്റെ കുടുംബത്തിന് സഹായവുമായി സാമൂഹ്യപ്രവർത്തകർ


