ആശ്രയമാകേണ്ടിയിരുന്ന മകന് വൃക്കരോഗം; ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിർധന കുടുംബം

Last Updated:

ഇരു  വൃക്കകളും തകരാറിലായ യുവാവും കുടുംബവും ഇപ്പോൾ കാരുണ്യമതികളുടെ കനിവ് തേടുകയാണ്.

എറണാകുളം: കുടംബത്തിന് താങ്ങാകേണ്ട മകനെയോർത്തുള്ള ആധിയിലാണ് പ്രായമായ ഈ അച്ഛനും അമ്മയും. മൂന്ന് വർഷം മുമ്പാണ് ജോജി ജോസഫിന്റെ വൃക്കരോഗം തിരിച്ചറിഞ്ഞത്.
അന്നു മുതൽ മകന്റെ ചികിത്സയ്ക്കായി നെട്ടോട്ടമോടുകയാണ് ജോളിയും ജോസഫും. മാതാപിതാക്കളുടെ പ്രായാധിക്യവും അസുഖങ്ങളും വലയ്ക്കുന്നതിനിടയിലാണ് മകനെ കൂടി വിധി വേട്ടയാടുന്നത്.
മരുന്നിനപ്പുറം ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ശസ്ത്രക്രിയ കൂടിയേ തീരൂ. എറണാകുളം ഏലൂരിൽ ഇരു  വൃക്കകളും തകരാറിലായ യുവാവും കുടുംബവും ഇപ്പോൾ കാരുണ്യമതികളുടെ കനിവ് തേടുകയാണ്.
ഗുരുതരാവസ്ഥയിലായ ജോജി ജോസഫിനു വൈകാതെ വൃക്ക മാറ്റിവെച്ചേ തീരൂ. ശസ്ത്രക്രിയക്കായി ഏലൂർ നഗരസഭ തന്നെ മുൻകൈ എടുത്ത് സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
advertisement
30 ലക്ഷം രൂപയാണ് ശസ്ത്രക്രിയയക്കും ചികത്സയക്കുമായി വേണ്ടിവരുന്നത്. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
JOJI JOSEPH CHIKILSA SAHAYA NIDHI
A/C 345201010037222
UNION BANK OF INDIA
MANJUMMEL BRANCH
IFSC CODE UBIN0534528
Google pay 9895854052
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആശ്രയമാകേണ്ടിയിരുന്ന മകന് വൃക്കരോഗം; ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിർധന കുടുംബം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement