തീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേക്ക് വീണ ടോറസ് ലോറിയെ 'കാണാനില്ല'

Last Updated:

വണ്ടി മറിയുന്നതിനിടെ ഡ്രൈവറും ക്ലീനറും ചാടി രക്ഷപ്പെട്ടു

കോട്ടയം: ഇല്ലക്കൽ കുമ്മനത്ത് ആറ്റുതീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേക്ക് മറിഞ്ഞ ടോറസ് ലോറി പൂർണമായി വെള്ളത്തിൽ മുങ്ങി. ലോറിയുടെ ഡ്രൈവർ എരുമേലി സ്വദേശി വിഭുവിനെ (32) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇല്ലിക്കൽ കുമ്മനം തോരണം റോഡിലെ മുസ്ലിം പള്ളിയ്ക്ക് സമീപമായിരുന്നു അപകടം.
സമീപത്തെ കെട്ടിട നിർമാണ സ്ഥലത്തേയ്ക്ക് കരിങ്കല്ലുമായി പോകുകയായിരുന്നു ലോറി. മുസ്ലിംപള്ളിയ്ക്കു സമീപത്തു വച്ചു മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ലോറി തലകീഴായി ആറ്റിലേക്ക് മറിയുകയായിരുന്നു. വണ്ടി മറിയുന്നതിനിടെ ഡ്രൈവറും ക്ലീനറും ചാടിരക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ഡ്രൈവറെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ക്രെയിൻ എത്തിച്ച് ടോറസ് ലോറി ആറ്റിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുമരകം പൊലീസും സ്ഥലത്ത് എത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തീരം ഇടിഞ്ഞ് മീനച്ചിലാറ്റിലേക്ക് വീണ ടോറസ് ലോറിയെ 'കാണാനില്ല'
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement