വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ രണ്ടു പേർ പിടിയിൽ

ഇവരിൽ നിന്ന് 15 ലിറ്റർ ചാരായവും 40 ലിറ്റർ സ്പെന്റ് വാഷും വാറ്റു ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു

News18 Malayalam | news18-malayalam
Updated: April 28, 2020, 12:50 PM IST
വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ രണ്ടു പേർ പിടിയിൽ
പിടിയിലായ സേവ്യറും എബിനും
  • Share this:
കണ്ണൂർ: ലോക്ക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതായതോടെ വ്യാജ വാറ്റും വർധിക്കുന്നു. കണ്ണൂർ ഉളിക്കലിൽ  ചാരായം വാറ്റുന്നതിനിടയിൽ രണ്ടുപേർ എക്സൈസ് പിടിയിലായി. ഉളിക്കൽ സ്വദേശി സേവ്യർ, പയ്യാവൂർ സ്വദേശി എബിൻ എന്നിവരാണ് പിടിയിലായത്. വീടിനോട് ചേർന്ന സ്ഥലത്തായിരുന്നു വാറ്റ്.

ഇവരിൽ നിന്ന് 15 ലിറ്റർ ചാരായവും 40 ലിറ്റർ സ്പെന്റ് വാഷും വാറ്റു ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം.വി അഷറഫിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിവിൽ എക്സൈസ് ഓഫീസർമാരായ എം ഗോവിന്ദൻ, വിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കാഞ്ഞിരകൊല്ലിയിൽ വ്യാജ വാറ്റ് വ്യാപകമാകുന്നു എന്ന രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
First published: April 28, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading