കുന്നംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുമരണം; റോഡിൽ തലയിടിച്ചുവീണത് മരണകാരണമായി

നേർക്കുനേർ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് റോഡിൽ വീണതാണ് ഇരുവരും മരിക്കാൻ കാരണമായത്

news18
Updated: May 7, 2019, 7:40 AM IST
കുന്നംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുമരണം; റോഡിൽ തലയിടിച്ചുവീണത് മരണകാരണമായി
accident
  • News18
  • Last Updated: May 7, 2019, 7:40 AM IST
  • Share this:
തൃശൂർ: കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വെള്ളറക്കാട് കൽക്കടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ(29), പുന്നയൂർക്കുളം പരൂർ വീട്ടിൽ പി.എ. ബാബു(46) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതുമണിക്കുശേഷം ചൊവ്വന്നൂർ ഗുഹയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. നേർക്കുനേർ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് റോഡിൽ വീണതാണ് ഇരുവരും മരിക്കാൻ കാരണമായത്. അനിൽകുമാർ സംഭവസ്ഥലത്തുവെച്ചും ബാബു അമല ആശുപത്രിയിലുമാണ് മരിച്ചത്.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഏറെനേരം ഗതാഗത തടസമുണ്ടായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
First published: May 7, 2019, 7:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading