വീടിനടുത്ത് അജ്ഞാത മൃതദേഹമായി മറവു ചെയ്തത് സ്വന്തം മകനെ; തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിനുശേഷം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഡിഎന്‍എ പരിശോധനാഫലം വന്നപ്പോഴാണ് മരിച്ചത് മകനായിരുന്നെന്ന് വ്യക്തമായത്.
മലപ്പുറം: വീടിനു സമീപം കടല്‍ത്തീരത്തടിഞ്ഞ, അജ്ഞാത മൃതദേഹമായി മറവു ചെയ്യപ്പെട്ട ശരീരം സ്വന്തം മകന്റേതായിരുന്നെന്ന് മാതാപിതാക്കൾ മനസിലാക്കുന്നത് ഒരു വര്‍ഷം കഴിഞ്ഞ്. ഡിഎന്‍എ പരിശോധനാഫലം വന്നപ്പോഴാണ് മരിച്ചത് യാറുക്കാന്റെ പുരയ്ക്കല്‍ ആത്തിഫ്(20) ആണെന്ന് വീട്ടുകാര്‍ക്കു വ്യക്തമായത്.
ടൗണ്‍ കുട്ടി മരയ്ക്കാര്‍ പള്ളിക്ക് സമീപമുള്ള ആത്തിഫിനെ കാണാതാകുന്നത് ഒരു വര്‍ഷം മുന്‍പാണ്. ദിവസങ്ങള്‍ക്കുശേഷം ഒരു യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. ആത്തിഫിന്റെ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും ജീര്‍ണിച്ചതിനാല്‍ തിരിച്ചറിയാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തി അജ്ഞാതനെന്ന നിലയില്‍ സമീപത്തെ പള്ളിയില്‍ മറവു ചെയ്തു.
TRENDING:ഇൻസ്റ്റഗ്രാമിലെ കാമുകനെ കാണാൻ ഫേസ്ബുക്ക് സുഹൃത്തിനൊപ്പം നാടുവിട്ട് ടിക് ടോക് താരം; ഒടുവിൽ വീട്ടുകാർക്കൊപ്പം മടങ്ങി [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
എന്നാല്‍ മരിച്ചത് ആത്തിഫാണോ എന്ന് സഹോദരന്‍ തൗഫീഖിന് സംശയമുണ്ടായി. മൂന്നു മാസങ്ങള്‍ക്കുശേഷം ഇക്കാര്യം ഉന്നയിച്ച് താനൂര്‍ പൊലീസിനു പരാതി നല്‍കുകയായിരുന്നു. ഇതേത്തുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്.
Location :
First Published :
June 15, 2020 7:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീടിനടുത്ത് അജ്ഞാത മൃതദേഹമായി മറവു ചെയ്തത് സ്വന്തം മകനെ; തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിനുശേഷം