വയലിലെ ചെളിമണ്ണിലൊരുങ്ങുന്ന ശിൽപ്പങ്ങൾ; അറിയണം വേലായുധൻ്റെ കരവിരുത്
- Published by:Naseeba TC
- news18-malayalam
Last Updated:
ബേപ്പൂർ പഞ്ചായത്ത് ഓഫീസ് പ്യൂണായിരുന്ന വേലായുധന്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം പൂര്‍ണ്ണമായും ശില്‍പ്പനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു.
കോഴിക്കോട്: കളിമണ്ണോ പ്ളാസ്റ്റർ ഓഫ് പാരിസോ ഉപയോഗിച്ചല്ല. വീടിന് സമീപത്തെ വയലിൽ ചെളി ഉപയോഗിച്ചാണ് പാലാഴി ഇരിങ്ങല്ലൂർ സ്വദേശിയായ സി ടി വേലായുധൻ ശിൽപ്പങ്ങൾ തയ്യാറാക്കുന്നത്. വൈവിധ്യമാർന്ന ശിൽപ്പങ്ങൾ. ഇരിങ്ങല്ലൂരുള്ള സിടി വേലായുധന്റെ വീടിന് ചുറ്റും ദേവീ-ദേവൻമാരുടെ മനോഹര ശില്‍പ്പങ്ങളാണ്.
വയലിലെ ചെളികുഴച്ച് തയ്യാറാക്കിയ രൂപങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ നിര്‍മ്മിച്ച ശില്‍പ്പങ്ങളുണ്ട് ഇക്കൂട്ടത്തില്‍. പ്ലാസ്റ്റർ ഓഫ് പാരിസ്
ഉപയോഗിച്ച്കൃഷ്ണവിഗ്രഹനിര്‍മ്മാണമായിരുന്നു വേലായുധന്റെ പ്രധാന ജോലി.
ബേപ്പൂർ പഞ്ചായത്ത് ഓഫീസ് പ്യൂണായിരുന്ന വേലായുധന്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം പൂര്‍ണ്ണമായും ശില്‍പ്പനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞു. ലോക്ക് ഡൗണ്‍കാലത്ത് കുപ്പി പെയ്ന്റിംഗിലും ഒരു കൈ നോക്കി. കുപ്പിയാൽ പല രൂപത്തിലുള്ള ചിത്രങ്ങളാണ് സി ടി വേലായുധൻ്റെ സംഭാവന.
മൂന്ന് പതിറ്റാണ്ടിലധികമായി കുപ്പിയിലും കല്ലിലും മണ്ണിലും ചകിരിയിലുമൊക്കെയായി മനോഹരമായ രൂപങ്ങള്‍ 65കാരന്‍ വേലായുധന്റെ മാന്ത്രിക കൈയ്യിലൂടെ ഉണ്ടാകുന്നു. പിന്തുണയും സഹായവുമായി ഭാര്യയും മക്കളും വേലായുധനൊപ്പമുണ്ട്.
advertisement
കൊവിഡ് പ്രതിസന്ധി വേലായുധൻ്റെ ശിൽപ്പങ്ങളുടെ കച്ചവടത്തെയും കാര്യമായിത്തന്നെ ബാധിച്ചു. വലിയ തോതിൽ വിൽപ്പന നടന്നിരുന്നു. ഇപ്പോൾ ആവശ്യക്കാരില്ലാതായതായി വേലായുധൻ പറഞ്ഞു.
Location :
First Published :
September 09, 2020 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വയലിലെ ചെളിമണ്ണിലൊരുങ്ങുന്ന ശിൽപ്പങ്ങൾ; അറിയണം വേലായുധൻ്റെ കരവിരുത്