ജലനിധി പദ്ധതി മുടങ്ങി: കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽ ചെറുപാറ കോളനിവാസികൾ

Last Updated:

വീടിന് മുന്നിൽ കാണുന്ന ജലസംഭരണികളാണ് കോളനി നിവാസികളുടെ ഏക ആശ്രയം. അഞ്ഞൂറ് രൂപാ വീതം നൽകി വേണം സംഭരണി നിറയ്ക്കാൻ

ആലക്കോട് : കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുകയാണ് ആലക്കോട് പഞ്ചായത്തിലെ ചെറുപാറ കോളനിവാസികൾ. ജലനിധി പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ പഞ്ചായത്തിലെ ചെറുപാറ എസ്.ടി കോളനിയിലെ ജനങ്ങൾ.
വീടിന് മുന്നിൽ കാണുന്ന ജലസംഭരണികളാണ് കോളനി നിവാസികളുടെ ഏക ആശ്രയം. അഞ്ഞൂറ് രൂപാ വീതം നൽകി വേണം സംഭരണി നിറയ്ക്കാൻ. സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കലങ്ങിയ വെള്ളമാണ് കുടിക്കാനും കുളിക്കാനും ഇവര്‍ ഉപയോഗിക്കുന്നത്.
അതേസമയം പണം നൽകാൻ കഴിവില്ലാത്തവർ തലച്ചുമടായി വേണം വെള്ളം എത്തിക്കാൻ. കോളനിക്കാരെ കൂടാതെ അറുപതോളം കുടുംബങ്ങളും ഈ മേഖലയിൽ താമസിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് ആരംഭിച്ച ജലനിധി പദ്ധതിയിലേക്കായി ഓരോ കുടുംബവും എണ്ണായിരത്തോളം രൂപ നൽകിയെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി പൈപ്പുകള്‍ തകര്‍ന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പൊട്ടിയ പൈപ്പുകള്‍ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. പഞ്ചായത്ത്‌ തലത്തില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് പറഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊന്നും നടന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
advertisement
പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവർ അധിവസിക്കുന്ന കോളനിയിലെ ഏക ആശ്രയമായിരുന്ന പഞ്ചായത്ത് കിണറും വറ്റി വരണ്ടിരിക്കുകയാണ്. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യവുമായി ജില്ലാ കലക്ടറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ജലനിധി പദ്ധതി മുടങ്ങി: കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിൽ ചെറുപാറ കോളനിവാസികൾ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement