ബസിലെ സീറ്റിൽ ഒപ്പമിരുന്നു; യുവതിയുടെ പരാതിയിൽ അംഗവൈകല്യമുള്ള യുവാവ് പൊലീസ് കസ്റ്റഡിയിൽ
Last Updated:
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ചങ്ങൻകുളങ്ങരയിൽനിന്നാണ് യുവാവ് കയറിയത്...
ആലപ്പുഴ: KSRTC ബസിലെ ഒഴിഞ്ഞ കിടന്ന ജനറൽ സീറ്റിൽ ഒപ്പമിരുന്നയാൾക്കെതിരായ യുവതിയുടെ പരാതിയിൽ സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വിവാദമായി. കുട്ടനാട് സ്വദേശി മനുപ്രസാദിനെ(33)യാണ് ജനറൽ സീറ്റിൽ ഇരുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ ചങ്ങൻകുളങ്ങരയിൽനിന്നാണ് മനുപ്രസാദ് കയറിയത്. വലത് കാലിന് വൈകല്യമുള്ള ഇയാൾ ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ ഇരുന്നു. ഇതേ സീറ്റിൽ ഇരുന്ന യുവതി പെട്ടെന്ന് ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റുമാറുകയായിരുന്നു. യുവതിയുടെ പ്രവർത്തിക്കെതിരെ സഹയാത്രക്കാർ രംഗത്തെത്തിയിരുന്നു.
പിന്നീട് ഭർത്താവിനെ കായംകുളത്തേക്ക് യുവതി വിളിച്ചുവരുത്തി. എന്നാൽ ഭർത്താവ് എത്തിയപ്പോഴേക്കും ബസ് വിട്ടുപോയിരുന്നു. തുടർന്ന് യുവതിയും ഭർത്താവും ചേർന്ന് കായംകുളം പൊലീസിൽ പരാതി നൽകി. ബസ് ഹരിപ്പാട് എത്തിയപ്പോൾ ഹൈവേ പൊലീസ് മനു പ്രസാദിനെ കസ്റ്റഡിയിലെടുത്തു. പിറ്റേദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ടു വിട്ടയയ്ക്കുകയും ചെയ്തു. യുവതിയോടും സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മനു പ്രസാദ് സ്റ്റേഷനിൽ എത്തിയെങ്കിലും യുവതി ഹാജരായില്ല.
advertisement
Location :
First Published :
June 26, 2019 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബസിലെ സീറ്റിൽ ഒപ്പമിരുന്നു; യുവതിയുടെ പരാതിയിൽ അംഗവൈകല്യമുള്ള യുവാവ് പൊലീസ് കസ്റ്റഡിയിൽ


