Operation Eagle Watch: സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത രൂപ പിടിച്ചെടുത്തു

Last Updated:

45 സ്‌കൂളുകളിലും 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. വിദ്യാർഥി പ്രവേശനത്തിന് പണം വാങ്ങുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. സ്‌കൂള്‍ പ്രവേശനത്തിന് രണ്ടായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെ തലവരിപ്പണം വാങ്ങുന്നുവെന്ന് നേരത്തെ ന്യൂസ് 18 വാര്‍ത്ത നല്‍കിയിരുന്നു.
സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാർഥികളില്‍ നിന്ന് പണം വാങ്ങുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് ഓപ്പറേഷന്‍ ഈഗ്ള്‍ വാച്ച് എന്ന പേരില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. 45 സ്‌കൂളുകളിലും 15 വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കണക്കില്‍പ്പെടാത്ത ഒരു ലക്ഷം രൂപയും ആലപ്പുഴ ജന്നത്തുല്‍ ഉലമ സ്‌കൂളില്‍ സ്‌കൂളില്‍ നിന്നും പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തു. എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനത്തിന് കൈക്കൂലി നല്‍കുന്നതായും യോഗ്യതയുള്ളവരെ പരിഗണിക്കാതെ നിയമനം നടത്തുന്നതായും വിജിലന്‍സിന് പരാതി ലഭിച്ചിട്ടുണ്ട്. നിയമനത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.
advertisement
സ്‌കൂള്‍ പ്രവേശനത്തിന് വിദ്യാർഥികളില്‍ നിന്നും രണ്ടായിരം രൂപ മുതല്‍ ഇരുപത്തിയയ്യായിരം രൂപ വരെ പണം വാങ്ങുന്നതായി നേരത്തെ ന്യൂസ് 18 വാര്‍ത്ത പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Operation Eagle Watch: സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത രൂപ പിടിച്ചെടുത്തു
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement