ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ചെർക്കളം അബ്ദുള്ള

Last Updated:
കാസർകോട്: മുഴുവൻ സമയവും ജന സേവനത്തിന് നീക്കിവെച്ച് ആത്മാർത്ഥതയോടു കൂടി രാഷ്ട്രീയം കയ്യാളിയ അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു ചെർക്കളം. അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയുടെ കരുത്തനായ സ്ഥാനാർത്ഥി സി.കെ. പത്മനാഭനെ പരാജയപ്പെടുത്തിയ തിളക്കമാർന്ന ചരിത്രവുമായാണ് ചെർക്കളം എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വിജയിച്ച അദ്ദേഹം മതേതര വിശ്വാസികളുടെ അഭിമാനമായിരുന്നു. സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വെന്നികൊടി നാട്ടിയ ചെർക്കളത്തിന്റെ വിജയം മതേതര ഇന്ത്യയുടെ മഹത്തായ മാതൃകയായിരുന്നു.
വർഗ്ഗ - വർണ്ണ- ഭാഷ - ദേശ വിത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കാണാൻ കഴിയുന്ന ചെർക്കളം എന്ന രാഷ്ട്രീയ നായകന്റെ വ്യക്തിത്വം തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉൾക്കൊള്ളുകയായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും കണ്ടറിഞ്ഞ് പ്രവർത്തിക്കുവാൻ ചെർക്കളത്തിനുള്ള കഴിവ് ഏവരും അംഗീകരിച്ച ഒന്നാണ്.
വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന ഉത്തര മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുവാൻ മന്ത്രിയായി ചുമതലയേറ്റ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അദ്ദേഹത്തിന് സാധിച്ചിരുന്നു. മന്ത്രി എന്ന നിലയിൽ തുടക്കത്തിൽ തന്നെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയും വേഗതയും കാര്യപ്രാപ്തിയും കേരളം മുഴുക്കെ ചർച്ച ചെയ്യപ്പെട്ടു. തന്റെ കീഴിലുളള വകുപ്പിനെ നിയന്ത്രണ വിധേയമാക്കി ജനോപകാരപ്രദമാക്കാൻ വളരെ കുറച്ചു നാളത്തെ പരിശ്രമം കൊണ്ട് സാധിച്ചതിലൂടെ നൈപുണ്യമുള്ള ഒരു ഭരണാധികാരികൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. ചെയ്യേണ്ടത് ചെയ്യണ്ട സമയത്ത് തന്നെ ചെയ്തു തീർത്ത അദ്ദേഹത്തിന്റെ കഴിവുകൾ യു.ഡി.എഫ് മന്ത്രിസഭക്ക് കരുത്തായിരുന്നു.
advertisement
ജനകീയാസൂത്രണത്തിലെ അഴിമതി പുറത്തു കൊണ്ടുവരാനും, വികസന പരിപാടികൾ സുതാര്യമാക്കുവാനും നിശ്ചയ ദാർഢ്യത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. തിരുവനന്തപുരത്തു നിന്നും ഒരു സർക്കാർ ഉത്തരവ് കാസർകോട്ടെത്താൻ ആഴ്ചകൾ വേണ്ടിവന്നിരുന്ന ഒരു ഘട്ടത്തിലാണ് മറ്റ് ഏതൊരു മണ്ഡലത്തെയും അസൂയപ്പെടുത്തുന്ന വികസന വിപ്ലവം മഞ്ചേശ്വരത്ത് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.
അനുസരണയുള്ള പാർട്ടി പ്രവർത്തകൻ, ആജ്ഞാ ശക്തിയുള്ള നേതാവ്, മണ്ഡലത്തിന്റെ നാഡിമിടിപ്പുകൾ തൊട്ടറിഞ്ഞ ജനപ്രതിനിധി, ഊർജ്ജസ്വലതയുടെ പ്രതികം ഇതൊക്കെയായിരുന്നു ചെർക്കളം. തൂവെള്ള വസ്ത്രത്തിന്റെ ഒളിമയിൽ വെൺമയൂറുന്ന നേതൃപാടവം കാട്ടി എതിരാളികളിൽ പോലും വിസ്മയം ചൊരിയാൻ ചെർക്കളത്തിന് സാധിച്ചു.
advertisement
സാധാരണക്കാരെ സ്നേഹിച്ച ചെർക്കളം എന്നും അവർക്കു വേണ്ടി പൊരുതി കൊണ്ടിരിക്കുകയായിരുന്നു. ആരുടെ മുമ്പിലും തല കുനിക്കാതെ ന്യായമായ പ്രശ്നങ്ങളിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച ചെർക്കളം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനുകരണീയമായ സവിശേഷതയുള്ള വ്യക്തിത്വമായിരുന്നു.
സംസ്ഥാന മുസ് ലിം ട്രഷററായുംകാസർകോട് ജില്ലയിൽ മുസ് ലിം ലീഗ് നേതൃസ്ഥാനത്ത് പല ഉന്നത സ്ഥാനങ്ങളും വഹിച്ച അദ്ദേഹം താൻ ഇരുന്ന സ്ഥാനങ്ങളിലെല്ലാം മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് മുസ് ലിം ലീഗിന്റെ ബഹുജന അടിത്തറ ഭദ്രമാക്കാൻ നേതൃ പരമായ കഴിവും മിടുക്കും കാണിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ചെർക്കളം അബ്ദുള്ള
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement