'കേരളത്തിൽ അടിസ്ഥാന ഗവേഷണത്തെക്കുറിച്ചുള്ള പൊതുധാരണ തിരുത്തിക്കുറിച്ച വല്യത്താൻ സാർ'

Last Updated:

ചിത്രാവാൽവ്' എന്ന പേരിൽ പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട ഇതിലൂടെ ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു.

ഡോ. എം.എസ്. വല്യത്താൻ
ഡോ. എം.എസ്. വല്യത്താൻ
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താന്റെ വിയോഗം നികത്താൻ പറ്റാത്തതാണ്.  ഡോ വല്യത്താന്റെ പ്രധാനപ്പെട്ട സംഭാവന ഹൃദയശസ്ത്രക്രിയക്കാവശ്യമായ വിലകൂടിയ വിദേശ നിർമ്മിത വാൽവിന്റെ സ്ഥാനത്ത് ചെലവ് കുറഞ്ഞ തദ്ദേശീയ ഹൃദയവാൽവ് ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. 'ചിത്രാവാൽവ്' എന്ന പേരിൽ പിന്നീട് ലോകമെമ്പാടും അറിയപ്പെട്ട ഇതിലൂടെ ആയിരക്കണക്കിനു രോഗികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു.
പിന്നീട് ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ അനുബന്ധസ്ഥാപനമായ ബയോമെഡിക്കൽ വിഭാഗത്തിലൂടെ വാസ്ക്കുലർ ഗ്രാഫ്റ്റ്‌, ഡിസ്പോസിബിൾ ബ്ലഡ്‌ ബാഗ്, ഓക്സിജനേറ്റർ, കാർഡിയോട്റ്റണമി റിസേർവോയർ തുടങ്ങിയ നിരവധി സങ്കേതങ്ങൾ ഗവേഷണം ചെയ്തെടുക്കാൻ അദ്ദേഹം നേതൃത്വം നൽകി. കേവലം ഗവേഷണം നടത്തുക മാത്രമല്ല ഇവയെല്ലാം ഉചിതമായ കമ്പനികൾ വഴി വിപണിയിലെത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
കേരളത്തിൽ അടിസ്ഥാന ഗവേഷണം നടക്കില്ലെന്നും നടന്നാൽ തന്നെ അവ ഉല്പന്നങ്ങളാക്കി പൊതുസമൂഹത്തിനു ലഭ്യമാക്കാൻ നമുക്കാവില്ലെന്നുമുള്ള ധാരണ തിരുത്തികുറിച്ചത് വല്യത്താൻ സാർ ആയിരുന്നു. ഇച്ഛാശക്തിയും, വ്യക്തമായ കാഴ്ചപ്പാടും, പ്രതിബന്ധതയുമുണ്ടെങ്കിൽ നിരവധി തദ്ദേശീയ വൈദ്യസങ്കേതങ്ങൾ ഗവേഷണം ചെയ്തെടുക്കാൻ കഴിയുമെന്നദ്ദേഹം തെളിയിച്ചു.
advertisement
എന്നാൽ തന്റെ വിജയത്തിൽ സ്വയം സംതൃപ്തി അടഞ്ഞല്ല അദ്ദേഹം ജീവിച്ചത്. ആയിരക്കണക്കിനു മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷണസ്ഥാപനങ്ങളുമുള്ള രാജ്യത്ത് എന്തുകൊണ്ട് രാജ്യം നിരന്തരം അഭിമുഖീകരിക്കുന്ന ലക്ഷങ്ങളുടെ മരണത്തിനു കാരണമാവുന്ന രോഗങ്ങളെസംബന്ധിച്ച് ഗവേഷണം നടത്തി പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല എന്നതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.
അതേപോലെ കോളറ വിഷവസ്തു (Cholera Toxin) കണ്ടെത്തിയ കൽക്കട്ടയിൽ നിന്നുള്ള ഷംബു നാഥ് ഡേയെ (Sambhu Nath De: 1915-1985) പോലുള്ളവർക്ക്‌ അർഹമായ അംഗീകാരം ലഭിക്കാതെ പോയതിലും അദ്ദേഹം ദു:ഖിതനായിരുന്നു,
advertisement
ഞാനെഴുതിയ “മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ” എന്ന പുസ്തകം അദ്ദേഹത്തിനയച്ച് കൊടുത്ത് ഏതാനും ദിവസങ്ങൾക്കകം ലഭിച്ച ഇ മെയിൽ സന്ദേശത്തിൽ അദ്ദേഹം തന്റെ രോഷം കലവറയില്ലാതെ പ്രകടിക്കുകയും ചെയ്തിരുന്നു.
ഡോ. എം എസ് വല്യത്താന്റെ സംഭവനകൾ ഓർത്തെടുത്ത് ഡോ.ബി.ഇക്ബാൽ ഫേസ്ബുക്കിൽ കുറിച്ചതിന്റെ ഭാഗം.   ന്യൂറോ സർജൻ, ജനകീയാരോഗ്യ പ്രവർത്തകൻ, ശാസ്ത്ര പ്രചാരകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ഡോ ബി ഇക്ബാൽ പ്രശസ്തനാണ്.
Summary: Dr B Ekbal says renowened cardiologost Dr. Valiathan challenged the notion that groundbreaking research could not be conducted in Kerala and that even if it were, it could not be translated into marketable products accessible to the general public.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'കേരളത്തിൽ അടിസ്ഥാന ഗവേഷണത്തെക്കുറിച്ചുള്ള പൊതുധാരണ തിരുത്തിക്കുറിച്ച വല്യത്താൻ സാർ'
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement