മോമോ ഗെയിം: മരണത്തിന്റെ സൈബർ മുഖം അണിഞ്ഞ പുതിയ അവതാരമോ?

Last Updated:
#ഡോ. റോബിൻ കെ മാത്യു
നിങ്ങളുടെ പൊന്നോമനകളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ ആരും കാണാതെ അവരുടെ കംപ്യൂട്ടറിലോ സെൽഫോണിലോ പതുങ്ങി എത്തുന്ന മരണത്തിന്റെ ദൂതൻ- മോമോ ഗെയിം. ബ്ലൂ വെയിലിന്റെ പിൻഗാമി.. അതെപ്പോൾ വരുമെന്നും, എങ്ങനെ വരുമെന്നും ആർക്കും അറിയില്ല.
വാട്ട്സാപ്പ് വഴി പ്രചരിക്കുന്ന പുതിയ ഭീകരനാണ് മോമോ ഗെയിം. അർജന്റീനയിൽ പന്ത്രണ്ട് വയസുള്ള ഒരു കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി ഈ ഗെയിം ചൂണ്ടികാണിക്കപ്പെടുന്നു. ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന ഈ ഗെയിമിന്റെ ചിത്രമായി കൊടുത്തിരിക്കുന്നത് ഒരു പെൺകുട്ടിയുടെ, ബീഭത്സമായ, മുടികൾ ചിതറി, കണ്ണുകൾ തുറിച്ച, വികൃതമായ ഒരു ചിത്രമാണ്. ഇത് വാസ്തവത്തിൽ എന്താണെന്ന് അറിയേണ്ടേ? സിനിമക്ക് വേണ്ടി സ്‌പെഷ്യൽ ഇഫെക്റ്റ് ഉണ്ടാക്കുന്ന ഒരു ജാപ്പനീസ് കമ്പനി നിർമ്മിച്ചെടുത്ത ഒരു ചിത്രം മാത്രമാണിത്. അല്ലാതെ ഇതൊരു പൈശാചികമായ ഒരു കഥാപാത്രത്തിന്റെയും ചിത്രമല്ല.
advertisement
വാസ്തവത്തിൽ ഇങ്ങനെയൊരു ഗെയിം ഉണ്ടോ? ഉണ്ട് എന്നൊരു തെളിവോ സ്ഥിരീകരണമോ ഇല്ല. ബ്ലൂവെയിൽ എന്ന മുൻഗാമിയെ പോലെ തന്നെ ഒരു കെട്ടുകഥയോ കബളിപ്പിക്കലോ മാത്രമാകുവാനാണ് സാധ്യത. പക്ഷെ അതുകൊണ്ട് മാത്രം ഇതിൽ അപകടമൊന്നമില്ല എന്ന് പറയാനാകില്ല. സാങ്കൽപ്പിക കഥാപാത്രങ്ങൾക്ക് വേണ്ടി മനുഷ്യർ സ്വയം മരിക്കുകയോ, കൊല്ലുകയും ചെയ്യുന്നത് അത്ര വിരളമായ കാര്യമൊന്നുമല്ല.
കൊലയാളികളായി മാറിയ കൗമാരക്കാരികൾ
സ്ലെണ്ടെർ മാൻ എന്ന ഒരു കഥാപാത്രത്തിന്റെ പ്രീതിക്ക് പാത്രമാകുവാൻ അമേരിക്കയിലെ വിസ്കോസിനിൽ പന്ത്രണ്ട് വയസുള്ള രണ്ടു പെൺകുട്ടികൾ തങ്ങളുടെ സഹപാഠിയായ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടു പോയി തലക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചു.19 തവണയാണ് ഈ കുട്ടിയെ അവർ അടിച്ചത്. തങ്ങളുടെ കൂട്ടുകാരി കൊല്ലപ്പെട്ടുവെന്നും സ്ലെണ്ടെർ മാൻ തങ്ങളിൽ സംപ്രീതനായി എന്ന സന്തോഷത്തിൽ അവർ തിരിച്ചു പോയി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഈ കുട്ടിയെ ഒരു സൈക്കിൾ യാത്രക്കാരൻ കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഈ കുട്ടി അപകടനില തരണം ചെയ്തു. പക്ഷെ മറ്റേ രണ്ടു കുട്ടികൾക്ക് 65 വർഷമാണ് കോടതി തടവ് വിധിച്ചത്.
advertisement
അൽപ്പം ബ്ലൂവെയിൽ ചരിത്രം
ഒരു പക്ഷെ ഒരിക്കലും ഇല്ലാത്ത ഒരു കാര്യത്തിന് ഏറ്റവുമധികം പ്രചാരം ലഭിച്ച ഒരു കാര്യമായിരിക്കും ബ്ലൂ വെയില്‍ ചലഞ്ച്. ഈ അടുത്ത കാലത്തു നടന്ന സകല കൗമാര ആത്മഹത്യകളും ബ്ലൂവെയിൽ എന്ന സാങ്കൽപ്പിക ഗെയിമിൽ ആരോപിച്ചിരിക്കുകയാണ്. കേട്ടു കേള്‍വികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയില്‍ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല.
ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരായ നൊവായ ഗസറ്റ എന്ന പത്രം 2016 മെയ് മാസത്തില്‍ സംഭ്രമജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. പൂർണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജന്‍സികളും സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും ഇതിൽ വലിയ വാസ്തവമൊന്നുമില്ലെന്ന് കണ്ടത്തി. മാത്രമല്ല ഈ ലേഖനത്തിൽ പറയുന്ന അത്മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയില്‍ ചലഞ്ചുമായി ബന്ധിപ്പിക്കാനുള്ള യാതൊരു വിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.
advertisement
എന്താണ് ബ്ലൂവെയിൽ ചെയ്യുന്നതെന്നും പറഞ്ഞിരിക്കുന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്നും, എന്തൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നും അവസാനത്തെ ചലഞ്ച് ആത്മഹത്യ ചെയ്യുകയാണെതുമെല്ലാം ഒരു പകൽ പോലെ വ്യക്തമാണ്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെല്ലാം ഇത് ലഭ്യവുമാണ്. അപ്പോൾ എങ്ങനെയാണ് ഇത് ഒരു ചലഞ്ച് ആകുന്നത്? മുകളിൽ പറഞ്ഞ 50 നിർദ്ദേശങ്ങളാണ് ഒരാൾ തരാൻ പോകുന്നതെന്നും, അവസാനം നമ്മൾ തന്നെ പോയി സ്വന്തം ചെലവിൽ മരിക്കണം എന്നും പറയുന്ന ഒരാളുടെ കൂടെ എത്ര പേർ കൂടും?
advertisement
ഞാൻ അവസാനം നിങ്ങളെ കൊന്നു തരാം എന്നായിരുന്നു വാഗ്ദ്ധാനം എങ്കിൽ കുറിച്ച് ആളുകൾ ഏങ്കിലും കൂടെ കൂട്ടുമായിരുന്നു എന്ന് വിചാരിക്കാം...
ഡീപ് വെബ്
നമ്മൾ പുറത്ത് കാണുന്ന അധോ തലത്തിലുള്ള ഇന്‍റർനെറ്റിനേക്കാളും വളരെ വലുതാണ് ഡീപ് വെബ്. ആകെ ഇന്റർനെറ്റിന്റെ 85 % അധികം ഡീപ് വെബ് ആണത്രേ.. ഉദാഹരണമായി ഫേസ്ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, ക്ലോസ്ഡ് ഗ്രൂപ്പുകള്‍. വാട്ട്സാപ്പ് മെസേജുകള്‍, ടെലഗ്രാം ചാറ്റുകള്‍ തുടങ്ങി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഡാറ്റകള്‍, പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്ന ചര്‍ച്ചാ ഫോറങ്ങള്‍, സര്‍വ്വകലാശാല ഗവേഷണ വിവരങ്ങള്‍, സര്‍ക്കാര്‍ വിവരങ്ങള്‍, സൈനിക വിവരങ്ങള്‍, തുടങ്ങി വിവിധ ഭാഷകളില്‍ വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബിലാണ് ഉള്ളത്.
advertisement
ഡീപ്പ് വെബ്ബിൽ ഉള്ള അധോലോകമാണ് ഡാർക്ക് നെറ്റ്. കൂടുതലായും നിയമവിരുദ്ധമായ വ്യാപാരമാണ് ഇവിടെ നടക്കുന്നത് അടുത്തെയിടെ ഒരു ഡാർക്ക് നെറ്റ് കോടിശ്വരനെ പോലീസ് കുടുക്കിയിരുന്നു. നിയമ വിരുദ്ധ വ്യാപാരങ്ങൾ, മയക്കുമരുന്ന്, വേശ്യാവൃത്തി, ആയുധവ്യാപാരം, വാടക കൊലകൾ, ആയുധങ്ങൾ തുടങ്ങിയവയൊക്കെയാണ് ഇവിടെ നടക്കുന്നത്. എന്നാൽ ബ്ലൂവെയിൽ ചാലഞ്ച് അത്തരത്തിൽ ഒന്നും പെടുന്നുമില്ല. ഇവിടെ ആർക്കും ആർക്കുമൊരു പ്രയോജനവും കിട്ടുന്നുമില്ല.
ബ്ലൂവെയിൽ/ മോമോ അപരൻ
ബ്ലൂവെയിൽ ചലഞ്ച് എന്നത് യാഥാർത്ഥത്തിൽ ഉള്ളതല്ല എന്ന കേരള പോലീസിന്റെ സൈബർ മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഇത്തരമൊരു പ്രചാണരത്തെ മുതലെടുത്ത് അതിന്റെ മറവിൽ ചില ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കുടുക്കുവാനുള്ള ഒരു ഉപാധിയായി ഇതിനെ മുതലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനോവിഭ്രാന്തിയോ മറ്റ് മനശാസ്ത്ര വൈകല്യമോ ഉള്ള കുറ്റവാളികൾ ഈ ഒരു അവസരം എങ്ങനെ മുതലെടുക്കുമെന്നും പറയാൻ സാധിക്കില്ല..
advertisement
റഷ്യയിൽനിന്ന് മരിച്ചു എന്ന് പറയുന്ന 150 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ബ്ലൂവെയിൽ ചലഞ്ച് എന്ന ഒരു സാങ്കൽപിക പ്രശ്നത്തിലാണ് ആരോപിക്കപ്പെടുന്നത്. എങ്കിലും ഓർക്കുക അതൊന്നും ഒരു സർക്കാർ ഏജൻസിയും സ്ഥിരീകരിച്ചിട്ടുള്ള കാര്യമല്ല. അപ്രകാരം തന്നെ ഇനിയും കൊലപാതകങ്ങളോ, ആത്മഹത്യകളോ ഒക്കെ അരങ്ങേറുകയും അതൊക്കെ മോമോ ഗെയിമിന്റെ ലേബൽ ഒട്ടിച്ചു വരികയും ചെയ്തുകൂടായ്കയില്ല.
സാങ്കേതികവിദ്യ നമ്മുടെ ശത്രുവോ?
ഇന്റർനെറ്റിനെയും സ്മാർട്ട് ഫോണിനെയും മറ്റേത് സാങ്കേതികവിദ്യയെയും ഒരു ശത്രുവായി കാണാൻ ഉള്ള പ്രേരണ ഇങ്ങനെയുള്ള അവസരങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഓർക്കുക, നമ്മൾ ഇന്ന് അനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെയും അടിസ്ഥാനം ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും അതിന്റെ ഫലപ്രദമായ ഉപയോഗവും ആണ്. ഒരു കത്തി കയ്യിൽ എടുത്ത് ഇത് കഴുത്തു അറക്കുവാനുള്ള ഉപകരണം മാത്രമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് സാങ്കേതികവിദ്യ ഒഴിവാക്കാൻ ശ്രമിക്കുന്നത്.
അപകടം ഒരു നിഴലായി അടുത്തുണ്ട്..
നിങ്ങളുടെ കുട്ടി വളർന്നുവരുമ്പോൾ ചുറ്റുമുള്ള അപകടങ്ങളും കൂടും. കുട്ടികൾ വീട്ടിനുള്ളിലോ വീടിനുപുറത്തോ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക. അവരുമായി ശരിയായ ആശയവിനിമയം നടത്തുക. അവർക്ക് ധൈര്യവും മനസുറപ്പും സ്വന്തമായി കാര്യങ്ങൾ ചെയ്യുവാനുള്ള പ്രോത്സാഹനവും. നൽകുകയും ചെയ്യുക. നിങ്ങളുടെ സകല ശ്രദ്ധയുടെയും കേന്ദ്രം അവരാണെന്ന ചിന്ത ഒരിക്കലും അവരിൽ ഉണ്ടാക്കി വെക്കരുത്.
വളരെ ചെറുപ്പം മുതൽ തന്നെ അവരെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക. കമ്പ്യൂട്ടറിന്റെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെ എല്ലാ ഉപയോഗം നിരീക്ഷിക്കുകയും അവ നിരീക്ഷിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ശാസ്ത്രീയ മനോവൃത്തിയും, പൗരബോധവും, ലൈഫ് സ്കിൽസും അവരെ കൃത്യമായി പരിശീലിപ്പിക്കുക.
ഡോ.റോബിൻ കെ മാത്യു
സൈബർ സൈക്കോളജി കൺസൾട്ടൻറ്
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മോമോ ഗെയിം: മരണത്തിന്റെ സൈബർ മുഖം അണിഞ്ഞ പുതിയ അവതാരമോ?
Next Article
advertisement
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു
  • ഫ്രാൻസ് പലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമായി അംഗീകരിച്ചു, ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ.

  • ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്ന് മാക്രോൺ പറഞ്ഞു.

  • പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചതോടെ ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഹാനി ഉണ്ടാകില്ല.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement