ബുരാരിയിലെ കൂട്ട ആത്മഹത്യ: ഷെയർ സൈക്കോസിസാണോ?

Last Updated:
#ഡോ. റോബിൻ മാത്യു
വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങൾ ഒറ്റക്കെട്ടായി അത് ഷെയർ സൈക്കോസിസ് എന്ന മാനസിക അവസ്ഥയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. വാസ്തവത്തിൽ ഇതൊരു തിരക്ക് പിടിച്ച സാമാന്യവൽക്കരണം എന്ന ന്യായവൈകല്യം കൂടിയാണ്.
ഷെയേർഡ് സൈക്കോസിസ്
രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തികൾ എന്ന (ഫോലി അദു) എന്ന ഫ്രഞ്ച് പദമാണ് ഈ രോഗാവസ്ഥയുടെ യഥാർത്ഥ പേര്. ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു വ്യക്തിക്ക് ഒരു പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണം തന്നെ അപായപ്പെടുത്തുവാൻ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന ചിന്ത. ഈ ചിന്തയോ സംശയമോ അയാൾ സമൂഹത്തിൽ ആരോടും തുറന്ന് പറയുന്നില്ല. വളരെ നോർമൽ ആയി ജീവിതം നയിക്കുന്ന ഇയാൾക്ക് ഒരു പ്രശ്നവും ഉള്ളതായി ആരും കരുതില്ല. വളരെ സൗഹാർദപരമായി, മാന്യമായി പെരുമാറുന്ന ആളായിരിക്കും ഇവർ.
advertisement
എന്നാൽ തൻറെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ ജീവിതപങ്കാളിയോടോ മാത്രമയാൾ ഇക്കാര്യം തുറന്നു പറയുന്നു. ഇയാൾ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത് അല്ലെങ്കിൽ പങ്കാളി ഇതേ സംശയങ്ങൾ മനസിൽ കൊണ്ട് നടക്കുകയും അത് വിശ്വസിക്കുകയും ക്രമേണ അതൊരു മിഥ്യാഭ്രമത്തിന്റ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുവാനുള്ള സാധ്യതയുണ്ട്.
കുടുംബങ്ങൾ ഒന്നിച്ചു തന്നെ അദൃശ്യനായ വ്യക്തിയെ ഈ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാം. അപൂർവമായി മാത്രമാണ് ഇങ്ങനെയുള്ള ആളുകൾ മറ്റുള്ള വ്യക്തികളെ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുള്ളത്.
advertisement
ബുരാരി മോഡൽ ആസ്ട്രേലിയയിലും...
ഇന്ത്യപോലൊരു കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ രണ്ടുപേരുടെ മനോവിഭ്രാന്തി എന്നത് ഒരു കുടുംബത്തിനു മുഴുവൻ വിഭ്രാന്തിയായി കൂടായെന്നില്ല. ഡൽഹിയിലെ ബുരാരി കുടുംബത്തിൽ ഉണ്ടായതുപോലെ ആസ്ട്രേലിയയിൽ ഇതുപോലെതന്നെ ഒരു സംഭാവമുണ്ടായിട്ടുണ്ട്. ഒരു മനോവിഭ്രാന്തിയെ തുടർന്ന് തങ്ങൾ വേട്ടയാടപ്പെടുന്നു എന്ന ചിന്ത മാർക്ക് ട്രോമ്പ് എന്ന കുടുംബനാഥനുണ്ടാകുന്നു. അത് സത്യമാണെന്ന് അദ്ദേഹത്തിൻറെ ഭാര്യയും മക്കളും വിശ്വസിക്കുന്നു. തങ്ങളെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ഭീതിയിൽ കുറേനാൾ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടി അവർ അവസാനം വീടുവിട്ട് അലയുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ രണ്ടു മക്കൾ തിരിച്ച് വീട്ടിലേക്ക് വരാൻ ശ്രമിക്കുന്നു.
advertisement
ഈ കുടുംബത്തെ സാമൂഹ്യപ്രവർത്തകരും പൊലീസും ചേർന്ന് മാനസികമായി പുനരധിവസിപ്പിക്കുകയും അവർ ഇപ്പോൾ സന്തോഷകരമായി ജീവിക്കുകയും ചെയ്യുന്നു.
ഇതുപോലുള്ള കേസുകളിൽ മനശാസ്ത്രജ്ഞൻമാർക്ക് എന്ത് ചെയ്യാൻ സാധിക്കും?
ഇന്ത്യ പോലെയുള്ള സമൂഹത്തിൽ ഭൂരിപക്ഷം പേരും ഭർത്താവ് അല്ലെങ്കിൽ അച്ഛൻ പറയുന്നത് വേദവാക്യമായി പരിഗണിക്കുന്നവരാണ്. തങ്ങൾക്ക് ഭാവി മുൻപിൽ കാണാൻ കഴിയുമെന്നും ദൈവത്തിൻറെ രുചി തിരിച്ചറിയാൻ സാധിക്കും എന്നും ഒക്കെ പറയുന്ന ചില വ്യക്തികളെയും അവർ പറയുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന കുടുംബങ്ങളെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അവർ ഒരിക്കലും ചികിത്സ തേടില്ല.
advertisement
ചിലർ ലോകാവസാനത്തിൽ വിശ്വസിക്കുമ്പോൾ ചിലർ തങ്ങളെ അപായപ്പെടുത്തുവാൻ കാത്തിരിക്കുന്ന ശക്തികളെ ഭയപ്പെടുന്നു. ചിലർ തങ്ങൾക്ക് മനശക്തി കൊണ്ട് രോഗം മാറ്റാൻ സാധിക്കും എന്നും ചിലർക്ക് മരിച്ചുപോയർ നൽകുന്ന സന്ദേശങ്ങൾ വായിച്ചെടുക്കാൻ സാധിക്കും എന്ന് കരുതുന്നു. ഇത്തരത്തിലുള്ള മിഥ്യാഭ്രമങ്ങൾ മനശാസ്ത്ര ചികിത്സ കൂടാതെ മാറ്റുവാൻ അത്രയെളുപ്പം അല്ലായിരിക്കാം. പക്ഷെ അവരുടെ കുടുംബത്തെ രക്ഷിച്ചെടുക്കാൻ പലപ്പോഴും സാധിച്ചിട്ടുണ്ട്.
ഭർത്താവ്/ പിതാവ് പറയുന്നത് അതേപടി വിശ്വസിക്കുന്നത് ഒരു മനോരോഗമോ മിഥ്യാഭ്രമമോ ആകണമെന്നില്ല. അങ്ങനെയാണെങ്കിൽ ചില ദിവ്യന്മാരുടെ തികച്ചും യുക്തിരഹിതമായ വചനങ്ങൾ അതേപടി വിശ്വസിക്കുന്നതും ചില നേതാക്കന്മാരുടെ വിഷലിപ്തമായ പ്രസംഗങ്ങൾ ശ്രവിച്ചു ഒരു ജനക്കൂട്ടത്തെ മുഴുവൻ കൊല്ലുവാൻ വേണ്ടി ഒരു വലിയൊരു ജനക്കൂട്ടം ഇറങ്ങിത്തിരിക്കുന്നതും, മറ്റു ചില അവസരങ്ങളിൽ മരണത്തിനു ശേഷമുള്ള ജീവിതത്തിനുവേണ്ടി ഭൂമിയിലുള്ളവരെ കൊന്നൊടുക്കുവാൻ മടിക്കാത്തതുമൊന്നും മനോരോഗമായി ഇന്നേവരെ കണക്കാക്കപ്പെട്ടിട്ടില്ല.
advertisement
ഒരു സമൂഹത്തിൽ സാംസ്കാരികമായോ മതപരമായോ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ മനോരോഗത്തിന്റെ ഗണത്തിൽ പെടുത്തിയിട്ടില്ല. ദിവ്യതയുള്ളവർ എന്ന് സമൂഹം ചിന്തിക്കുന്നവർക്ക് ഉണ്ടാകുന്ന മിഥ്യാദർശനങ്ങളെ ഇന്ത്യപോലൊരു സമൂഹത്തിൽ മിഥ്യാദർശനമായോ മനോവിഭ്രാന്തിയായോ ആരും കരുതുന്നില്ല. കേരളത്തിലെ വളരെ പ്രശസ്തനായ ഒരു വ്യക്തിക്ക് മരിച്ചുപോയ തന്റെ ഭാര്യയുമായി സംസാരിക്കാൻ സാധിക്കും എന്ന് പറഞ്ഞപ്പോൾ ആ വ്യക്തിയെപ്പോലെ ഉന്നതനായ ഒരു വ്യക്തി പറയുമ്പോൾ അത് സത്യമായിരിക്കും എന്ന് മിക്ക മലയാളികളും വിശ്വസിച്ചു. കൂടെ താമസിക്കുന്ന ആൾ മനോരോഗത്തിന്റെ പ്രവണതയുള്ള ആളാണെങ്കിൽ ഈ ചിന്തകൾ അതുപോലെതന്നെ പടർന്നു സ്വന്തമായിത്തന്നെ ഒരു വിഭ്രാന്തിയായി തീരാം.
advertisement
തന്നെ ലോകത്തിൻറെ പല ഭാഗത്തുള്ളവർ പ്രണയിക്കുന്നു എന്നും തന്നെ ലൈംഗികമായി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ തൻറെ പെൺമക്കളെ അവർ കുടുക്കാൻ നോക്കിയിരിക്കുകയാണ് എന്നും വിശ്വസിച്ചിരുന്ന ഒരു കോളേജ് പ്രൊഫസർ എന്നെ കാണുവാൻ എത്തിയിരുന്നു. അവരുടെ ചിന്തകളെ മാറ്റിയെടുക്കാൻ കുറച്ചു കാലങ്ങൾ വേണ്ടി വന്നു. എന്നാൽ അമ്മ പറയുന്നത് സത്യമാണ് എന്ന് വിശ്വസിച്ചു ഭയത്തിന്റെ മുൾമുനയിൽ ജീവിച്ചിരുന്ന ആ പെൺ കുട്ടികളെ പെട്ടെന്ന് രക്ഷിച്ചെടുക്കുവാൻ എനിക്ക് സാധിച്ചു.
ഷെയേർഡ് സൈക്കോസിസ് പൂർണമായ അർത്ഥത്തിൽ വളരെ അപൂർവമായി മാത്രം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തങ്ങളെ അപായപ്പെടുത്താൻ ആളുകൾ ശ്രമിക്കുന്നുവെന്ന ചിന്ത, ആത്മീയാനുഭൂതികൾ, മിഥ്യാ ദർശനങ്ങൾ ഇവയൊക്കെയാണ് എല്ലാ കേസുകളിലും പൊതുവായിട്ടുള്ള ലക്ഷണങ്ങൾ.
പീപ്പിൾസ് ടെമ്പിൾ
1955ൽ ജിം ജോൺസ് അമേരിക്കയിൽ ഇന്ത്യാന സംസ്ഥാനത്തിൽ ആരംഭിച്ച ആത്മീയ പ്രസ്ഥാനമായിരുന്നു പീപ്പിൾസ് ടെമ്പിൾ അല്ലെങ്കിൽ ജനങ്ങളുടെ ക്ഷേത്രം. സോഷ്യലിസത്തിന്റെയും ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സാമൂഹ്യ സമത്വത്തിന്റെയും ആശയങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച ഈ പ്രസ്ഥാനം ആദ്യകാലത്ത് ഒരുപാട് നന്മകൾ ചെയ്തുമുന്നേറി. എന്നാൽ ക്രമേണ ജിം ജോൺസ് ക്രിസ്തുവിൻറെ ഒരു അവതാരം എന്ന നിലയിലേക്ക് മാറുകയും നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളിലേർപ്പെടുകയും, അവസാനം അമേരിക്കൻ സർക്കാരിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു
ഗയാനയിലെ ജോൺസ് ടൌൺ എന്ന സ്ഥലത്തേയ്ക് ജിം തന്റെ കമ്മ്യുൺ മാറ്റിയിരുന്നു. തനിക്കൊപ്പം താൻ പറയുന്ന രീതിയിൽ മരിക്കുന്ന എല്ലാവർക്കും ജിം ആകർഷകമായ പറുദീസ ഉറപ്പ് നൽകി. 1978 നവംബർ 17ൽ തന്റെ അനുയായികളോട് സയനൈഡ് കലർത്തിയ മുന്തിരിച്ചാറിന്റെ ചുവയുള്ള വിശുദ്ധ പാനീയം കുടിക്കുവാൻ ജിം ആവശ്യപ്പെട്ടു. 918 പേരാണ് അന്ന് കൂട്ട ആത്മഹത്യ ചെയ്തത്. അത് ഒരു വിശ്വാസത്തിന്റെ പേരിൽ മാത്രം.
ഇപ്പോൾ സംഭവിച്ചിരിക്കുന്ന കേസിൽ മനഃശാസ്ത്രപരമായി കാരണങ്ങളൊക്കെ ഉണ്ടാവാമെങ്കിലും അത് ഷെയർ സൈക്കോസിസ് എന്ന ഒരു അവസ്ഥയായി പൂർണമായി കരുതുവാൻ ആകില്ല. കാരണം മുൻപ് പറഞ്ഞതുപോലെ അവിടുത്തെ ഗൃഹനാഥന് ഉണ്ടായ മാനസിക വിഭ്രാന്തി ഒരു വെളിപാടായി കുടുംബങ്ങൾ തെറ്റിദ്ധരിച്ചതാകാം. ഇതേ ന്യായവൈകല്യം ബ്ലൂ വെയിൽ എന്ന സങ്കൽപ്പ ഗെയിമിലും തിരുവനന്തപുരത്ത് നടന്ന കൂട്ടക്കൊലപാതകം ആസ്ട്രൽ പ്രൊജക്ഷൻ ആണെന്ന തീരുമാനത്തിലും ഉണ്ടായി. ഈ രണ്ടു മനഃശാസ്ത്ര സാങ്കേതികതകളും ഒരു തെറ്റായ വാദമാകാം എന്ന് ആയിടയ്ക്ക് തന്നെ ഈ ലേഖകൻ എഴുതിയിരുന്നു.
(ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി കൺസൽട്ടന്‍റുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ബുരാരിയിലെ കൂട്ട ആത്മഹത്യ: ഷെയർ സൈക്കോസിസാണോ?
Next Article
advertisement
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
  • ഹുബ്ബള്ളി-കൊല്ലം വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ലഭ്യമാണ്.

  • നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടും.

  • ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും; 12 സ്ലീപ്പർ, 5 ജനറൽ കോച്ചുകൾ ഉൾപ്പെടുന്നു.

View All
advertisement