Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും പരീക്ഷിക്കരുത്.
കൊച്ചി: സ്വന്തം നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ടാണ് രഹനയെ വേട്ടയാടുന്നതെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തിൽ കുട്ടികളിൽ കടുത്ത സമ്മർദം സമ്മാനിക്കുമെന്നാണ് ആക്ടിവിസ്റ്റും ഫൊറൻസിക് സർജനുമായ ഡോ. ജെ.എസ്.വീണ വ്യക്തമാക്കുന്നത്.
TRENDING:പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ [NEWS]ഭാര്യയെ കാണാനില്ലെന്ന് ഭർത്താവ്; കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യ വിഷം കഴിച്ച ശേഷം സ്റ്റേഷനിൽ [NEWS]കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS]
‘വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും പരീക്ഷിക്കരുതെന്നതു മാത്രമാണ് തന്റെ നിലപാടെന്നും വീണ പറയുന്നു. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പർശം, ബോഡി പെയിന്റിങ് എന്നൊക്കെ കരുതുന്നവർ ഉണ്ടാകും. അങ്ങനെ കരുതുന്നവർ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരേക്കാൾ പ്രാധാന്യമുള്ളവരാണ് അവരുടെ സമപ്രായക്കാരും അധ്യാപകരും. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാൾ സമപ്രായക്കാരായവർക്ക് പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?യെന്നും ഡോ. വീണ ചോദിക്കുന്നു.
advertisement
ഡോ. വീണയുടെ പോസ്റ്റ് പൂർണരൂപത്തിൽ
വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്നതയുടെ മേൽ സ്പർശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പർശം, ബോഡി പെയിന്റിങ് എന്നൊക്കെ കരുതുന്നവർ ഉണ്ടാകും. അങ്ങനെ കരുതുന്നവർ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാരേക്കാൾ പ്രാധാന്യമുള്ളവരാണ് peer groups and teachers. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാൾ peer groupsനു പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?
"എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം" എന്നുവരെ പ്രാർഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തിൽ കേട്ടിട്ടുണ്ട്. വളർച്ചയുടെ ഘട്ടങ്ങളിൽ വലിയ സ്ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ട്രെസ് അനുഭവിച്ചു നേടാൻ മാത്രം എന്ത് പ്രാധാന്യമാണ് നഗ്നതയുടെ രാഷ്ട്രീയത്തിനുള്ളത്? അമ്മയുടെ മാറ് ആയതിനാൽ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറിൽ adult ആയ ആരെങ്കിലും ആണെങ്കിൽ, സ്ത്രീയുടെ consent ഉണ്ടെങ്കിൽ ആർക്ക് എന്ത് പ്രശ്നം?
പക്വതയില്ലാത്ത സമൂഹത്തിൽ മേൽപറഞ്ഞ അഭിപ്രായം പറഞ്ഞതിനാൽ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിർന്നവരുടെമേൽ ബോഡി പെയിന്റിങ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ മുന്നിൽവെച്ചു Upper body നഗ്നമാക്കിയതിനാൽ "കുഞ്ഞുങ്ങൾ step mother ന്റെ കൂടെ വളരരുത്" എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തിൽ നിന്നും അറിഞ്ഞു.
ഇവിടെ വൈറൽ ആയ വിഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്നതയെ മുൻനിർത്തി സമൂഹത്തിനുള്ള ധാരണകൾ വളരെ വികലമാണ്. അതുകൊണ്ട് തന്നെ "നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ" എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയിൽ കുഞ്ഞ് കേൾക്കേണ്ടിവരും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതാണ് പേടിയും.
"ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിർക്കുന്നത്" എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങൾക്കറിയാമോ? കുഞ്ഞുങ്ങൾ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തിൽനിന്നേൽക്കുന്ന ക്ഷതം പോലും അതിന്റെ വളർച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മൾ കരുതേണ്ടുന്ന കാര്യം.
ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. "കുട്ടികളോട് ഇടപെടുമ്പോൾ അച്ഛനമ്മമാർ എന്തൊക്കെ ചെയ്യരുത്" എന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോൽപാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങൾ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം.
Location :
First Published :
June 24, 2020 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു