പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ ഭാര്യയും സുഹൃത്തും വിഷം ഉള്ളിൽചെന്ന നിലയിൽ പൊലീസ് സ്റ്റേഷനിലെത്തി. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്. ഇവരെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റൂർ സ്വദേശി നിതിന്റെ ഭാര്യയാണ് ജയന്തി. TRENDING:പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ [NEWS]Rakhi Sawant | അവൻ എന്റെ ഗർഭപാത്രത്തിൽ പിറവിയെടുക്കും; സുശാന്ത് സിംഗ് പുനർജ്ജനിക്കുമെന്ന വാദവുമായി രാഖി സാവന്ത് [NEWS]കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്നാ ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുത്തു [NEWS] നിയന്ത്രണങ്ങള്‍ ഇങ്ങനെ തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായെന്നായിരുന്നു നിതിന്റെ പരാതി. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ വിഷം കഴിച്ചെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. ഉടൻ പൊലീസ് ജീപ്പിൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണ്.
നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളതെന്ന് തിരുവല്ല പോലീസ് ഇൻസ്പെക്ടർ പി.എസ്.വിനോദ് പറഞ്ഞു. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.