'നിങ്ങൾക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ'; SFIക്കെതിരെ വിമർശനവുമായി യൂണിവേഴ്സിറ്റി കോളജ് മുൻ വൈസ് ചെയർമാൻ

Last Updated:

റ്റി എസ് മിനിയാണ് വിമർശനവുമായി രംഗത്തെത്തിയത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈസ് ചെയർമാൻ റ്റി എസ് മിനി. യൂണിവേഴ്സിറ്റി കോളജ് എന്താ പാർട്ടി ഗ്രാമമാണോയെന്ന് മിനി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ നിങ്ങൾക്ക് നാണമില്ലേയേന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേയെന്നും മിനി ചോദിക്കുന്നു. കുട്ടികൾ അവർക്കിഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കട്ടെയെന്നും അതിനനുവദിക്കൂവെന്നും പറയുന്ന മിനി, വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളജിൽ നിന്നും തുരത്താൻ വേണ്ട നടപടിയെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
യൂണിവേഴ്സിറ്റി കോളേജ് എന്താ പാർട്ടി ഗ്രാമമോ?
യുണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ യോർത്ത് ലജ്ജിക്കുന്നു.....
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ...... നിങ്ങൾക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ ....AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യിൽ ചേർക്കാൻ പാകത്തിന് അധഃപതിച്ചു പോയോ? ഞാൻ വിശ്വസിക്കുന്ന കമ്മ്യൂണിസം...
advertisement
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങൾ? ഇപ്പോൾ ആർക്കുവേണം ഈ പാർട്ടിയെ. ആർക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാർട്ടി ഗുണ്ടകൾ പഠിക്കാൻ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.
ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ........ കുട്ടികൾ അവർക്കിഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കട്ടെ.....അതിനനുവദിക്കൂ.....
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജിൽ നിന്നും തുരത്താൻ വേണ്ട നടപടിയെടുക്കൂ..സർക്കാരെ...... അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ....
മാറ്റങ്ങൾസംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്
റ്റി.എസ്.മിനി
advertisement
യൂണിവേഴ്സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്ചെയർമാൻ
(അഭിപ്രായങ്ങൾ വ്യക്തിപരം)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'നിങ്ങൾക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാൻ'; SFIക്കെതിരെ വിമർശനവുമായി യൂണിവേഴ്സിറ്റി കോളജ് മുൻ വൈസ് ചെയർമാൻ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement