• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പാട്ടുകൾ ബാക്കിയാക്കി ഉമ്പായി യാത്രയായി

News18 Malayalam
Updated: August 1, 2018, 6:25 PM IST
പാട്ടുകൾ ബാക്കിയാക്കി ഉമ്പായി യാത്രയായി
News18 Malayalam
Updated: August 1, 2018, 6:25 PM IST
ഇനിയുമേറെ പാടാനുണ്ടായിരുന്നല്ലോ... ഒരിക്കലെങ്കിലും ഉമ്പായിയുടെ പാട്ടു കേട്ടിട്ടുള്ളവർ മരണവാർത്ത കേട്ടപ്പോൾ ചിന്തിച്ചത് ഇതായിരിക്കും. ഗസലിനെ മലയാളികൾക്കിടയിൽ ഏറെ ജനപ്രിയമാക്കി മാറ്റിയ ഉമ്പായി നിരവധി ഗാനങ്ങളും കവിതകളും തന്‍റേതായ ശൈലിയിൽ ഗസൽ രൂപത്തിലേക്കു മാറ്റിയാണ് ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചത്. മലയാളി കാത്തിരുന്ന സ്വന്തം ഗസൽ നാദമായിരുന്നു ഉമ്പായി

മട്ടാഞ്ചേരി തെരുവിൽ സംഗീതം ശ്വസിച്ചുവളർന്ന ബാല്യം. കൽവത്തി സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ അറിയപ്പെടുന്ന തബലിസ്റ്റാകാനായിരുന്നു മോഹം. സ്കൂൾ വിടുമ്പോൾ മട്ടാഞ്ചേരി സ്റ്റാർ തിയറ്ററിലേക്ക് പോകും. സിനിമ തുടങ്ങുന്നതിന് മുമ്പ് ഏറ്റവും പുതിയ ഹിന്ദി സിനിമാ ഗാനങ്ങളുടെ റെക്കോർഡ് വെക്കുന്നത് കേൾക്കാൻ. മട്ടാഞ്ചേരിയിലെ പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബവക്കിന്‍റെ ബാർബർ ഷോപ്പിലും ഉമ്പായി പോയത് സിലോൺ റേഡിയോയിലെ സംഗീത പരിപാടികൾ കേൾക്കാനായിരുന്നു. എന്നാൽ ഒടുവിൽ അദ്ദേഹം മലയാളികളുടെ മനംകവർന്ന ഗസൽ ഗായകനായി മാറി. അതിന് പിന്നിൽ വലിയൊരു കഥയുണ്ട്. തബല പഠിക്കാനായി മുംബൈയിലേക്ക് പോയ ഉമ്പായി, ഉസ്താദ് മുജീവർ അലിയുടെ ശിഷ്യനായി. തബല പഠിക്കാനെത്തിയ ഉമ്പായിയെ ഗസലിന്‍റെ വഴിയിലേക്ക് തിരിച്ചുവിട്ടത് ഉസ്താദ് മുജീവർ അലി ആയിരുന്നു.

 കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ആദ്യം ചെയ്തത് ഒരു ഗസൽ ട്രൂപ്പ് ഉണ്ടാക്കുകയായിരുന്നു. തുടക്കത്തിൽ മലയാളികളിൽനിന്ന് വലിയ സ്വീകാര്യതയൊന്നും ലഭിച്ചില്ല. കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ രാത്രി പരിപാടി അവതരിപ്പിച്ച ഉമ്പായി ഗസലിന്‍റെ മാസ്മരികത സംഗീതപ്രേമികൾക്ക് പകർന്നുനൽകി. എറണാകുളം നഗരത്തിൽ ഉത്തരേന്ത്യൻ ജനവിഭാഗത്തിനിടയിൽ ഗസലിലൂടെ ജനകീയനായി മാറിയ ഉമ്പായി വൈകാതെ, സംഗീതപ്രമേികളായ മലയാളികൾക്കിടയിലും ൽവിലാസമുണ്ടാക്കിയെടുത്തു.എന്നാൽ രാത്രിയിലെ ഗസൽ അദ്ദേഹത്തിന്‍റെ വിശപ്പടക്കിയില്ല. അതുകൊണ്ട് പകൽ മറ്റു ജോലികളും അദ്ദേഹത്തിന് ചെയ്യേണ്ടിവന്നു.

 


Loading...

മലയാളത്തിലെ ആദ്യ ഗസൽ ആൽബം പ്രണാമം എന്ന പേരിൽ പുറത്തിറക്കിയത് ഉമ്പായി ആയിരുന്നു. അദ്ദേഹത്തിന്‍റെ സംഗീതജീവിതത്തെ മാറ്റിമറിച്ച ഒന്നായിരുന്നു ഇത് . ഈയൊരൊറ്റ ആൽബത്തിലൂടെ അദ്ദേഹത്തിന് നിരവധി ആരാധകരെ ലഭിച്ചു. പിന്നീട് ഒ.എൻ.വി, സച്ചിദാനന്ദൻ, യൂസഫലി കേച്ചേരി എന്നിവരുടെ വരികൾ ഉമ്പായിയുടെ ഗസൽ ഈണത്തിലൂടെ പുറത്തുവന്നു. ഇരുപതിലേറെ ഗസൽ ആൽബങ്ങൾ ഉമ്പായി പുറത്തിറക്കി. പാടുക സൈഗാൾ പാടൂ, അകലെ മൌനം പോൽ, ഒരിക്കൽ നീ പറഞ്ഞു എന്നിവയാണ് ഉമ്പായിയുടെ ശ്രദ്ധേയമായ ഗസലുകൾ. ഇതോടെ കേരളത്തിലെമ്പാടും ഉമ്പായിയുടെ ഗസലിന് ആരാധകരായി. കേരളത്തിലും ഗൾഫിലുമായി നിരവധി ഗസൽ സംഗീത പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചു. എം ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയിലെ ഗാനങ്ങൾക്ക് ഉമ്പായി ഈണം നൽകുകയും ചെയ്തു.

എത്രയോ മലയാളികളുടെ വിരഹത്തിലും നൊമ്പരങ്ങളിലും കൂട്ടായിരുന്ന പ്രിയ ഗായകാ, പാടുക, ഇനിയും പാടൂ.. വീണ്ടും പാടാം,നിനക്കായ് വിരഹഗാനം , ഒരു വിഷാദഗാനം...
First published: August 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...