'കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിച്ചത് സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിച്ചത് എങ്ങനെ'; ഹരിയാന മന്ത്രി പറയുന്നു

Last Updated:

''ഗ്രാമീണ മേഖലയിലുള്ള ജനങ്ങളിൽ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ കൈയിൽ കൂടുതൽ പണം എത്തിച്ചേരുന്നുതിനും നേരിട്ടുള്ള പണം കൈമാറ്റം (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) സഹായിക്കുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കുന്ന ഒരു വലിയ പരിഷ്കാരം തന്നെയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം എത്തിക്കുന്ന പദ്ധതി. ഇതുവഴി കർഷകരുടെ ക്ഷേമത്തിനായി കൂടുതൽ ശ്രദ്ധ ചെലുത്താനും ക‍ർഷക‍ർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും സർക്കാരിന് സാധിക്കുന്നു.''

Photo for representation: Reuters/Ajay Verma
Photo for representation: Reuters/Ajay Verma
ജയ് പ്രകാശ് ദലാൾ
കോവിഡിന് ശേഷമുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിന്ന് അവഗണിക്കപ്പെടുന്ന പ്രധാന കാര്യങ്ങളാണ് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ഉറപ്പുവരുത്തുന്നതിനുള്ള സർക്കാരിന്റെ നയങ്ങളും കർഷകരുടെ നിരന്തരമായ പരിശ്രമങ്ങളും. ഈ അടുത്ത കാലത്ത് ഇന്ത്യൻ സർക്കാർ കർഷകർക്ക് നേരിട്ട് അക്കൗണ്ടിലേക്ക് പണം കൈമാറുകയുണ്ടായി. ഈ പരിഷ്കരണം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉണർത്തുന്ന വളരെ പ്രധാനപ്പെട്ട ഘടകമായി മാറുകയും ചെയ്തു.
ആയിരക്കണക്കിന് കോടി രൂപ നേരിട്ട് കർഷകരുടെ കൈകളിൽ എത്തിച്ചത് വഴി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുവാൻ സാധിച്ചു. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ദേശീയ വരുമാനത്തിന്റെ 46 ശതമാനത്തിലധികമാണ്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ, കർഷകരുടെ വരുമാനത്തിലെ ഏത് വർധനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വളരെയധികം സ്വാധീനിക്കും.
advertisement
കോവിഡ് -19 മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചു. ഏറ്റവും കൂടുതൽ ബാധിച്ചത് സേവന മേഖലകളെയും വിനോദസഞ്ചാര മേഖലകളെയുമാണ്. എന്നാൽ കോവിഡ് മൂലം തകർന്ന സാമ്പത്തിക മേഖലയെ പിടിച്ചു നിർത്തിയത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മാത്രമാണ്. നരേന്ദ്ര മോദി സർക്കാർ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിശ്ചയിക്കുവാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതുവഴി വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുവാൻ സാധിച്ചു. എന്നാൽ കോവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിച്ചേരാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
നിലവിലെ റാബി സീസണിൽ 109.24 മില്യൺ ടൺ ഗോതമ്പ് ഉത്പാദനം നടന്നിട്ടുണ്ട്. മറ്റ് റാബി വിളകൾക്കിടയിൽ ഗോതമ്പിന് ക്വിന്റലിന് 1,975 രൂപ മിനിമം താങ്ങുവില സർക്കാർ നൽകി. ഏറ്റവും പ്രധാനമായി, പൊതു വിപണികളിൽ കടുക്, പരിപ്പ് എന്നിവയുടെ വില യഥാക്രമം 25 ശതമാനവും 7 ശതമാനവുമായി വർദ്ധിച്ചു. ഈ രണ്ട് വിളകളുടെയും വിലയിൽ വന്ന വർധനവിലൂടെ കർഷകർക്ക് ഉയർന്ന ലാഭം നേടാനായി എന്നുവേണം കരുതാൻ. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ മോദി സർക്കാർ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗോതമ്പിൻെറ അളവിൽ 1.5 മടങ്ങും നെല്ലിന്റെ അളവിൽ 77 ശതമാനത്തിലധികവും വർദ്ധനവുണ്ടായിട്ടുണ്ട്. പയർ വർഗ്ഗങ്ങൾക്കായി മുമ്പ് രാജ്യം ഇറക്കുമതിയെ ആശ്രയിച്ചിരുന്നു. ഇത് വിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായി. ഇപ്പോൾ, സർക്കാർ പയർ വർഗ്ഗങ്ങൾ സംഭരിക്കുന്നതിനാൽ പണം കർഷകരുടെ കൈകളിലേയ്ക്ക് നേരിട്ട് എത്താൻ തുടങ്ങി.
advertisement
സംഭരണ ​​വില നേരിട്ട് കർഷകരിലേക്ക് എത്തുന്നതിൻെറ ഗുണവും കുറച്ചു കാണാൻ കഴിയില്ല. നേരത്തെ, ഈ പണം കമ്മീഷൻ ഏജന്റുമാർ വഴി നൽകപ്പെട്ടിരുന്നതിനാൽ കർഷകന് ഒരിക്കലും മുഴുവൻ പണവും കൃത്യസമയത്ത് ലഭിച്ചിരുന്നില്ല. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർക്ക് 42,862 കോടി രൂപയാണ് റാബി വിളകളുടെ സംഭരണം വഴി ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചേർന്നത്. ഹരിയാനയിലെ കർഷകർക്ക് റാബി വിളയ്ക്ക് 22,000 കോടി രൂപയും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ കീഴിൽ 2,588 കോടി രൂപ എട്ട് ഗഡുക്കളായും നൽകി. ഇതിനുപുറമേ പ്രതിവർഷം 6000 രൂപ മൂന്ന് തവണകളായി നൽകുകയും ചെയ്തു.
advertisement
ഗ്രാമീണ മേഖലയിലുള്ള ജനങ്ങളിൽ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ കൈയിൽ കൂടുതൽ പണം എത്തിച്ചേരുന്നുതിനും നേരിട്ടുള്ള പണം കൈമാറ്റം (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) സഹായിക്കുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കുന്ന ഒരു വലിയ പരിഷ്കാരം തന്നെയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം എത്തിക്കുന്ന പദ്ധതി. ഇതുവഴി കർഷകരുടെ ക്ഷേമത്തിനായി കൂടുതൽ ശ്രദ്ധ ചെലുത്താനും ക‍ർഷക‍ർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും സർക്കാരിന് സാധിക്കുന്നു.
DISCLAIMER: ഹരിയാന കൃഷി വകുപ്പ് മന്ത്രി ജയ് പ്രകാശ് ദലാൾ ആണ് ലേഖകൻ. അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേത് മാത്രമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിച്ചത് സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിച്ചത് എങ്ങനെ'; ഹരിയാന മന്ത്രി പറയുന്നു
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement