യു.പിയിൽ ബിജെപിയെ തകർക്കാൻ പഴയ തന്ത്രം; അന്ന് മുലായം-കാൻഷിറാം; ഇന്ന് അഖിലേഷ്-മായാവതി

Last Updated:
#ടി.ജെ ശ്രീലാൽ
ബാബറി മസ്ജിദ് തകർത്ത് ഉത്തർപ്രദേശിൽ ജൈത്രയാത്ര നടത്താനിറങ്ങിയ ബിജെപിയെ ചെറുത്ത അതേ തന്ത്രമാണ് സമാജ് വാദി പാർട്ടിയും BSPയും ഇത്തവണയും പയറ്റുന്നത്. അന്ന് മുലായംസിങും കാൻഷിറാമുമായിരുന്നു ബിജെപിയെ ചെറുക്കാൻ കൈകോർത്തതെങ്കിൽ ഇത്തവണ അത് ചെയ്യുന്നത് അഖിലേഷ് യാദവും മായാവതിയുമാണ്. യാദവ് ഒബിസി പട്ടിക വിഭാഗങ്ങൾ കൈകോർക്കുമ്പോൾ ബ്രാഹ്മണ ഭൂരിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസിനെ മാറ്റി നിറുത്തിയിരിക്കുന്നത്.
ബാബറി മസ്ജിദ് തകർത്ത്, ഹൈന്ദവവികാരം ആളികത്തിച്ച്, രാമരഥത്തിലേറി വന്ന ബിജെപിയെ തളയ്ക്കാൻ മുലായം സിങ് കണ്ട ഏകമാർഗമായിരുന്നു പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മ. മുലായംസിങിന്റെ ആ രാഷ്ട്രീയ ബുദ്ധി അന്ന് വിജയിച്ചു. യാദവ് ഒബിസി എസി കൂട്ടുകെട്ട് ബിജെപിയെ തളച്ചു. മുലായംസിങ് നിടത്തിയത് പരീക്ഷണമായിരുന്നുവെങ്കിൽ ഇന്ന് എസ്പി ബിഎസ്പി സഖ്യം ഒന്നിലധികം തവണ വിജയച്ച തന്ത്രമാണ്. പരസ്പരം പോടരിച്ചാൽ സർവ്വനാശമകുമെന്ന തിരിച്ചറിവ് അഖിലേഷിനും മായാവതിക്കുമുണ്ടായത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ്. പിന്നാലെ നടന്ന ഫൂൽപൂർ, ഗോരഖ്പൂർ ലോകസഭ ഉപതിരഞ്ഞെടുപ്പുകളിൽ ഒന്നിച്ച് നിന്ന് വിജയിച്ചതോടെയാണ് പൊതുതിരഞ്ഞെടുപ്പിലും സഖ്യം യാഥാർത്ഥ്യമായത്.
advertisement
2014ൽ പരസ്പരം പോരടിച്ചപ്പോൾ 43 ശതമാനം വോട്ടോടെ ബിജെപി 71 സീറ്റുകളാണ് പിടിച്ചെടുത്തത്. 22 ശതമാനം വോട്ട് നേടിയ സമാജ് വാദി പാർട്ടിക്ക് ലഭിച്ചത് അഞ്ച് സീറ്റുകൾ മാത്രം. 20 ശതമാനം വോട്ട് ലഭിച്ചങ്കിലും BSPക്ക് ഒരു സീറ്റ് പോലും നേടാനുമായില്ല. മായാവതിയും അഖിലേഷും അജിത് സിങിന്റെ ആർഎൽഡിയും കൈകോർത്തതോടെ 2019ൽ സഖ്യത്തിന് 37 സീറ്റുകൾ നേടാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതായത് 36 സീറ്റുകളിൽ മാത്രമായി ബിജെപി ഒതുക്കപ്പെടും. സഖ്യത്തിന്റെ ഭാഗമാകുന്നതിനെക്കാൽ ഗുണം ചെയ്യും കോൺഗ്രസ് സഖ്യത്തിന്റെ പുറത്തു നിന്നാൽ. കോൺഗ്രസിന് 7.6 ശതമാനം വോട്ടുണ്ട് ഉത്തർപ്രദേശിൽ. സ്വാധീനം ബ്രാഹ്മണർക്കിടയിൽ. ബിജെപിയുടേയും സ്വാധീനമേഖലയായ ബ്രഹ്മണ വോട്ടുകളിൽ ഭിന്നതയുണ്ടാക്കാൻ കോൺഗ്രസ് മഹാസഖ്യത്തിന് പുറത്തു നിൽക്കുന്നത് സഹായിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Opinion/
യു.പിയിൽ ബിജെപിയെ തകർക്കാൻ പഴയ തന്ത്രം; അന്ന് മുലായം-കാൻഷിറാം; ഇന്ന് അഖിലേഷ്-മായാവതി
Next Article
advertisement
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
എറണാകുളത്ത് ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി
  • എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി ലഭിച്ചു.

  • അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

  • പീഡന പരാതിയിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു, പ്രതി ഒളിവിലാണെന്നാണ് വിവരം.

View All
advertisement