അങ്കിളേ, ഗ്രാൻമാ എന്‍റെ പാലിൽ വിഷം ചേർക്കാറുണ്ട്...

Last Updated:
#ഡോ. റോബിൻ മാത്യു
ഫാമിലി കൗൺസിലിംഗിന് മാതാപിതാക്കന്മാരോടൊപ്പം വന്ന അഞ്ച് വയസുള്ള കുട്ടി ഇടയ്ക്ക് മുറിയിലേയ്ക്ക് കയറി വന്നു പറഞ്ഞു -"അങ്കിളേ, ഗ്രാൻമാ എന്റെ പാലിൽ വിഷം ചേർക്കാറുണ്ട് ". ഒരു നിമിഷം ഞാനോന്ന് ഞെട്ടി. കേസ് ക്രിമിനൽ ആയല്ലോ.
പക്ഷെ കുട്ടിക്ക് ഒരു കുഴപ്പവും തോന്നുന്നില്ല. കുട്ടിയുടെ അമ്മ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് ഭർത്താവ് രംഗം കീഴടക്കി. 'ടീവി സീരിയലാണ് സർ പ്രശ്‌നം'
കൊച്ചു കുട്ടികളുടെ കഥാപാത്രങ്ങളോട് അതിക്രൂരമായി പെരുമാറുകയും അവർക്കെതിരെ സകല സമയവും ഗൂഢാലോചന നടത്തുകയും ചെയ്യുന്ന 'അമ്മമാരുടെയും ബന്ധുക്കളുടെയും' സമീപനം കണ്ടു വളരുന്ന കുട്ടികളുടെ മനസ്സിൽ ആരെയും വിശ്വസിക്കുവാൻ സാധിക്കില്ല എന്നും ആര് വേണമെങ്കിലും തന്നെ കൊല്ലാൻ ശ്രമിക്കും എന്നുമുള്ള ചിന്തകളും ഭയങ്ങളും വളരെ ചെറുപ്പത്തിലേ മനസിൽ വേരുറപ്പിക്കും.
advertisement
വളരെ ചെറിയ പ്രായത്തിൽ യാതാർഥ്യം ഏത്, ഭാവനാ സൃഷ്ടിയേത് എന്നൊന്നും കുട്ടികൾക്ക് വിവേചിച്ചറിയുവാൻ സാധിക്കില്ല. സീരിയലിൽ കാണുന്നത് തന്നെയാണ് യാതാർത്ഥ ജീവിതമെന്നും, സ്വന്തം പിതാവിന്റെ അമ്മയുൾപ്പെടെ ആരെയും വിശ്വസിക്കാൻ സാധിക്കില്ല എന്നുമുള്ള അരക്ഷിതബോധം (Insecurity) അന്തർലീനമായ ഒരു മാനസികാവസ്ഥ ഇത് കുട്ടികളിൽ ഉണ്ടാക്കും.
പന്ത്രണ്ടു വയസ് വരെയുള്ള സമയമാണ് ഓരോ കുട്ടിയുടെ മാനസിക ആരോഗ്യത്തിലെ ഏറ്റവും പ്രധാന കാലഘട്ടം. അവരുടെ മനസിൽ ഉണ്ടാകേണ്ട കാലയളവിൽ കുട്ടിയിൽ ഉണ്ടാവേണ്ട സുരക്ഷിത ബോധം, പ്രസന്നത, സൗഹൃദം, മറ്റുള്ളവരെ വിശ്വസിക്കുവാനും സ്‌നേഹിക്കുവാനുമുള്ള അർജ്‌ജവം, ആത്‌മവിശ്വാസം ഇതെല്ലം അറിഞ്ഞോ അറിയാതെയോ വികലമാക്കുകയാണ് ഈ തിന്മയുടെ ഗാഥകൾ.
advertisement
ഒരു ന്യു ജെൻ ബാങ്കിന്റെ മാനേജർ ഒരു ദിവസം രാത്രിയിൽ എന്നെ ഫോണിൽ വിളിച്ചു. അയാളുടെ സ്വരത്തിൽ ആകെ വേവലാതി. താൻ ഒരു മനോരോഗിയായോ എന്ന സംശയമാണ് അദ്ദേഹത്തിന്.
കുറച്ചു ദിവസമായി ബാങ്കിലെ കടുത്ത സമ്മർദ്ദം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോൾ സീരിയലിൽ കനത്ത പോർ വിളികൾ നടക്കുകയാണ്. അയാൾ വേറെ ഒരു മുറിയിൽ കയറി അഭയം പ്രാപിച്ച സമയത്താണ് ഒന്നാം ക്‌ളാസിൽ പഠിക്കുന്ന മകൾ എത്തിയത്. മകളുടെ ചോദ്യം "അച്ഛൻ വേറെ ഭാര്യയും കുട്ടിയുമുണ്ടോ "
advertisement
പിന്നെ എല്ലാം പെട്ടന്നായിരുന്നു സർ "ടി.വി വലിച്ചൂരി എറിഞ്ഞുടച്ചു കളഞ്ഞു"
തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6 മുതൽ രാത്രി 9 വരെ ഒരു വീട്ടിൽ അണിഞ്ഞൊരുങ്ങി നിന്ന് സകല തിന്മയുടെയും, ക്രൂരഗാഥകളുടെയും ബി നിലവറ തുറക്കുന്ന ഈ പൈശാചിക ഗാഥകൾ പ്രത്യക്ഷമായും, പരോക്ഷമായും ഉണ്ടാക്കുന്ന സാമൂഹിക, മനഃശാസ്ത്ര പ്രശ്നങ്ങൾ ഒട്ടും നിസാരമല്ല.
സീരിയലിലെ ചില കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച നല്ല വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ ബന്ധുക്കൾക്കൊപ്പം ഒരിക്കലെന്നെ കാണുവാൻ വന്നു. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മാനസിക അവസ്ഥയായിരുന്നു അവർക്ക് (ഇത് സീരിയൽ കണ്ടു ഉണ്ടായി എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ സീരിയലുകൾ ഈ രോഗാവസ്ഥ വഷളാകുന്നതിൽ അവരെ നിർബാധം സഹായിച്ചു.)
advertisement
കഥാപാത്രങ്ങളുടെ ചേഷ്ടകൾ, മനോഭാവങ്ങൾ, എന്തിന് വസ്ത്രധാരണ ശൈലിയും, സംസാരത്തിലെ നാടകീയത പോലും അവർ ഒപ്പിയെടുത്തിരിക്കുന്നു. നിസംഗനായി ഭർത്താവ് ഇരുന്നപ്പോൾ ഇവരുടെ ഭാവമാറ്റം കണ്ട ഭർതൃപിതാവ് വിതുമ്പുകയായിരുന്നു.
സകല തിന്മകളുടെയും മൊത്ത വ്യാപാര മാധ്യമമാണ് ടിവി സീരിയലുകൾ. പുകവലിയും മദ്യപാനവും പോലെ തന്നെ വിധേയത്വം (addiction) ഉണ്ടാക്കുന്ന ഒന്നാണ് ഇവ. ഡോപമിൻ എന്ന ന്യുറോട്രാൻസ്മിറ്റർ നിങ്ങളെ ഇത് വീണ്ടും വീണ്ടും കാണുവാൻ പ്രേരിപ്പിക്കുന്ന ലഹരി അടിമത്വം ഉണ്ടാക്കുന്നു.
വ്യക്തികളുടെയും കുടുംബങ്ങളുടെയും അതു വഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കുവാൻ പര്യാപ്തമാണ് ഈ സീരിയലുകൾ. യാഥാർഥ്യങ്ങളുമായി വളരെ അകലെ നിൽക്കുന്ന സ്വഭാവ, ഭാഷാ പ്രകൃതികളും ചേഷ്ടകളും അനുവർത്തിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു തിന്മയാണ് ടിവി സീരിയലുകൾ. മാനസിക ആരോഗ്യത്തിലും കുടുംബ ഭദ്രതയിലും കുട്ടികളുടെ മനോബോധങ്ങളിലും കാഴ്ച്ചപാടുകളിലും ഈ അവിഹിത ക്രൂരത ഗാഥകൾ എൽപിക്കുന്ന ആഘാതങ്ങൾ അത്ര നിസാരമല്ല. സംശയ രോഗം(Paranoiac Personality Disorder എന്ന ലഘു മനോരോഗം ) സൃഷ്ടിക്കാൻ പര്യാപ്തമാണ് ഈ സീരിയലുകൾ.
advertisement
നിർഭാഗ്യവശാൽ ഇത്രയധികം സ്ത്രിവിരുദ്ധ മനോഭാവമുള്ള പുരുഷ മേധാവിത്വ കേരള സമൂഹത്തിൽ ഒട്ടു മിക്ക പുരുഷന്മാരും നഖശിഖാന്തം എതിർത്തിട്ടും ഈ സാമൂഹിക വിപത്തു നിർബാധം തുടരുന്നു.
സമൂഹത്തിന്റെ പരിഛേദം തന്നെയാണ് ഈ തിന്മകളും ഗുണ്ടകളും എല്ലാം എന്നും അതിനാലാണ് അത് ആസ്വാദന കലകളുടെ ഇതിവൃത്തമാകുന്നത് എന്നുമൊരു വാദം ഇതിനു ന്യായീകരണമായി കേട്ടിരുന്നു. എന്നാൽ വ്യഭിചാരവും കൊലപാതകങ്ങളും വഞ്ചനകളും ആഭിചാര ക്രിയകളും വർഗീയതയും ബാല പീഡനങ്ങളും എല്ലാം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത് തന്നെയാണ്. അവ സിനിമ/സീരിയൽ പോലെയുള്ള ഒരു ജനപ്രിയ ആസ്വാദന കലയിലെ സ്ഥിരം പ്രമേയം ആവുകയും അവയുടെ ഗുരുത്വത്തെ നിസാരവൽക്കരിക്കുകയോ ഈ ജീർണതകളെ മഹത്വവൽക്കരിക്കുകയോ ചെയ്യുമ്പോൾ സമൂഹത്തിൻറെ പൊതു ബോധത്തിൽ ഈ തെറ്റുകൾ ഒന്നും തന്നെ വല്ല്യ തെറ്റുകൾ അല്ലാതാകുന്നു(Desensitisation of crimes). ഇത് അത്യന്തം അപകടം തന്നെയാണ്.
advertisement
സിനിമാറ്റിക്ക് ഡാൻസ് എന്ന നിരുപദ്രവകരമായ ഒരു ആസ്വാദനകല വരെ നിരോധിച്ച ഈ സംസ്ഥാനത്തു ഈ സാംസ്ക്കാരിക വൈകൃതത്തിന് കത്രിക വയ്ക്കുവാൻ സർക്കാർ ധൈര്യം കാണിക്കണം. ജനങ്ങൾക്ക് വേണ്ടത് ഞങ്ങൾ കൊടുക്കും എന്ന റൂപ്പർട്ട് മർഡോക്കിന്റെ സിദ്ധാന്തം ഒന്ന് മാറ്റി പിടിച്ചു കൂടെ പ്രിയ മാധ്യമങ്ങളെ? ഈ സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്‌നം നിങ്ങളുടെ നിലനിൽപിനെയും ബാധിക്കുമെന്നോർക്കുക.
ഈ പൂച്ചക്ക് ആര് മണി കെട്ടും?
ഇതൊരു സാമൂഹിക വിപത്താണ് എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം "പൊന്മുട്ടയിടുന്ന ഈ താറാവിനെ മാധ്യമങ്ങൾ കൊല്ലുമെന്ന് കരുതാനാവില്ല?
പ്രത്യേകിച്ചു ലാഭമോ, വോട്ടോ മറിയാത്തതു കൊണ്ട് രാഷ്ട്രീയ പാർട്ടികളോ സർക്കാരുകളോ സ്വന്തം നിലയ്ക്ക് ഒന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കാനില്ല.
കയ്യടിയോ, മൈലേജോ കിട്ടാനില്ലാത്തത്‌ കൊണ്ട് സ്ത്രീപക്ഷ സംഘടനകൾക്കും ഇതൊരു പ്രശ്നമായി തോന്നിയിട്ടുമില്ല.
പക്ഷെ ഇതിൽ വലിയൊരു പങ്ക് വഹിക്കാവുന്നവരാണ് മത സംഘടനകൾ.
എല്ലാ മതത്തിലുംപെട്ട പുരോഹിത വർഗത്തോടുള്ള ഏറ്റവും വിനീതമായ അപേക്ഷയാണ് ഇത്.
ടിവി സീരിയലുകൾ ഉണ്ടാക്കുന്ന സാമൂഹിക, മാനസിക അരക്ഷിതാവസ്ഥയെ കുറിച്ച് ദയവ് ചെയ്തു നിങ്ങൾ ഒന്ന് പറയണം. അത് കാണുന്നത് ആത്മീയമായി തന്നെ ക്ഷയം ഉണ്ടാക്കുമെന്ന് നിങ്ങൾക്കും അറിയാമല്ലോ.
ഈ സമൂഹത്തെ മനോരോഗത്തിലേക്ക് തള്ളി വിടാതിരിക്കുവാനുള്ള ധാർമികമായ ഒരു കടമ നിങ്ങൾ ഏറ്റെടുക്കണം...
(ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി കൺസൽട്ടന്‍റുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
അങ്കിളേ, ഗ്രാൻമാ എന്‍റെ പാലിൽ വിഷം ചേർക്കാറുണ്ട്...
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement