World Health Day 2023: ഈ വർഷത്തെ ലോകാരോഗ്യദിനത്തിന് സവിശേഷ പ്രാധാന്യം; WHOയുടെ 75ാം വാർഷികം, ഹാൽഫ്ഡൻ മാലർക്ക് ആദരം

Last Updated:

വികസ്വരരാജ്യങ്ങളിലെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിലും ചികിത്സക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിലും ലോകാരോഗ്യ സംഘടന വിജയകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി

ഡോ. ബി. ഇക്ബാൽ
ഇന്ന് ഓഗസ്റ്റ് 7 ലോകാരോഗ്യദിനം. 1948 ന് ലോകാരോഗ്യസംഘടന സ്ഥാപിച്ച ദിവസമാണ് ലോകാരോഗ്യദിനമായി ആചരിച്ച് വരുന്നത്. ഈ വർഷത്തെ ലോകാരോഗ്യദിനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ലോകാരോഗ്യ സംഘടനയുടെ 75 ാം വാർഷികമാണ് ഇന്ന്.
‘എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയവുമായാണ് വജ്ര ജൂബിലി ദിനം ആഘോഷിക്കപ്പെടുന്നത്. 1980ൽ വസൂരി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തതും പോളിയോ നിർമ്മാർജ്ജനം ഏതാണ്ട് പൂർത്തിയാക്കിയതുമാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ ജീവൻരക്ഷാ വാക്സിനുകൾ ലോകമെമ്പാടും സാർവത്രികമായി ലഭ്യമാക്കിയതിലൂടെ നിരവധി പകർച്ചവ്യാധികൾ നിയന്ത്രിച്ച് കോടിക്കണക്കിനാളുകളുടെ പ്രത്യേകിച്ച് ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ലോകാരോഗ്യസംഘടനക്ക് കഴിഞ്ഞു. വികസ്വരരാജ്യങ്ങളിലെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിലും ചികിത്സക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിലും വിജയകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി, ഇതിനെല്ലാം ഉപരിയായി ആഹാരം, ശുദ്ധജലം, പാർപ്പിടം, വിദ്യാഭ്യാസം, ശുചിത്വം, തൊഴിൽ തുടങ്ങിയ ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ പ്രാഥമികാരോഗ്യസേവനത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ പൊതുജനാരോഗ്യ തത്വശാസ്ത്രം ആവിഷ്കരിച്ചു എന്നതാണ് ലോകാരോഗ്യസംഘടനയുടെ മൗലികമായ സംഭാവന.
advertisement
1978ൽ അന്നത്തെ സോവിയറ്റ് യൂണീയനിലെ അൽമാ അട്ടായിൽ (ഇപ്പോൾ കസാഖിസ്ഥാനിലെ അൽമാട്ടി: Almaty) സംഘടിപ്പിച്ച കോൺഫറൻസ് (International Conference on Primary Health Care: Alma Ata) അംഗീകരിച്ച അൽമാ അട്ടാ പ്രഖ്യാപനമാണ് ആരോഗ്യത്തെ നിർണ്ണയിക്കുന്ന സാമൂഹികഘടകങ്ങൾ ആദ്യമായി സാർവദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ആരോഗ്യമേഖലയുടെ മാത്രമല്ല സമൂഹത്തിന്റെ മൊത്തം വികസനത്തിനുള്ള സങ്കല്പനമാണ് (Philosophy for Comprehensive Social Development) അൽമ അട്ട പ്രഖ്യാപനം മുന്നോട്ട് വച്ചത്. ആരോഗ്യം ജനങ്ങളുടെ മൗലികമായ മനുഷ്യാവകാശമാണെന്നും അൽമ അട്ട പ്രഖ്യാപനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
“രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം“ (Health for All by the Year 2000) എന്ന് ലക്ഷ്യം അൽമാ അട്ടാ പ്രഖ്യാപനത്തിൽ അവതരിപ്പിച്ചിരുന്നു. ലോകത്തെ മുഴുവനാളുകളെയും സാമൂഹികവും സാമ്പത്തികവുമായ ഉൽപാദനപ്രവർത്തനങ്ങളിലേർപ്പെടാൻ തക്ക ആരോഗ്യസ്ഥിതി നേടിയെടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലോകാരോഗ്യസംഘടന വിഭാവനം ചെയ്തത്.
ലോകാരോഗ്യ സംഘടന 2018 ഒക്ടോബർ 25-26 തീയതികളിൽ കസാഖിസ്ഥാന്റെ തലസ്ഥാനമായ അസ്താനയിൽ സംഘടിപ്പിച്ച സാർവദേശീയ സമ്മേളനം (Global Conference on Primary Health Care) അംഗീകരിച്ച അസ്താന പ്രഖ്യാപനത്തിൽ പ്രാഥമികാരോഗ്യസേവനത്തെ സംബന്ധിച്ച് കൂടുതൽ സമഗ്രമായസമീപനമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രാഥമികാരോഗ്യസേവനം ശക്തിപ്പെടുത്തി എല്ലാവർക്കും എല്ലായിടത്തും സാധ്യമായ ഏറ്റവും ഉയർന്ന ആരോഗ്യനിലവാരം കൈവരിക്കാൻ കഴിയണമെന്ന് പ്രഖ്യാപനത്തിൽ ഊന്നി പറയുന്നു.
advertisement
ലോകരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ഹാൽഫ്ഡൻ മാലറായിരുന്നു (Halfdan Mahler: 1923-2016) അൽമാ അട്ടാ സമ്മേളനത്തിന്റെ മുഖ്യസംഘാടകൻ. ലോകാരോഗ്യസംഘടനയെ ജനകീയകാഴ്ചപ്പാടുള്ള പ്രസ്ഥാനമാക്കി മാറ്റിയെടുത്ത പൊതുജനാരോഗ്യചിന്തകനായ ജനകീയാരോഗ്യപ്രവർത്തകരുടെ പ്രചോദനകേന്ദ്രമായി ഇപ്പോഴും നിലനിൽക്കുന്ന ഡോ ഹാൽഫ്ഡൻ മാലർക്ക് (Halfdan Mahler: 1923-2016) ആദരവ് അർപ്പിക്കട്ടെ.
(പ്ലാനിങ് ബോര്‍ഡ് മുൻ അംഗവും ആരോഗ്യപ്രവര്‍ത്തകനും കേരള സർവകലാശാല മുന്‍ വൈസ് ചാന്‍സലറുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
World Health Day 2023: ഈ വർഷത്തെ ലോകാരോഗ്യദിനത്തിന് സവിശേഷ പ്രാധാന്യം; WHOയുടെ 75ാം വാർഷികം, ഹാൽഫ്ഡൻ മാലർക്ക് ആദരം
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement