സുഷമ സ്വരാജ്: വിടവാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വം

Last Updated:

ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്ന് വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്

ന്യൂഡൽഹി: സുഷമ സ്വരാജിന്‍റെ മരണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് കരുത്തയായ വനിതാ നേതാവിനെ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച നേതാവായിരുന്നു സുഷമ സ്വരാജ്.
1953 ഫെബ്രുവരി 14ന് ഹരിയാനയിൽ ജനിച്ച സുഷമ സ്വരാജ് കുട്ടിക്കാലം മുതൽക്കേ മികച്ച പ്രസംഗികയായിരുന്നു. ലോക്സഭയിലെ മുതിർന്ന നേതാവ് കൂടിയായിരുന്ന സുഷമ സ്വരാജ് ആദ്യ മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു.
ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.
advertisement
1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രസംഗക ആയിരുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.
1977ൽ ഹരിയാനയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.
advertisement
ഇതുവരെ പത്ത് തിരഞ്ഞെടുപ്പുകളിൽ സുഷമ സ്വരാജ് മത്സരിച്ചിട്ടുണ്ട്. ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്. 1998 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ മൂന്ന് വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്.
വിദേശകാര്യമന്ത്രിയെന്ന നിലയിൽ ആഗോള പ്രശംസ നേടിയ നേതാവാണ് സുഷമ സ്വരാജ്. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. വിദേശത്തുള്ള ബന്ധുക്കൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ട്വിറ്റർ വഴി സമീപിച്ചവരെയൊക്കെ സുഷമയുടെ ഇടപെടൽ സഹായകരമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
സുഷമ സ്വരാജ്: വിടവാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സവിശേഷ വ്യക്തിത്വം
Next Article
advertisement
കേരളത്തിലെ വോട്ടർ‌പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കേരളത്തിലെ വോട്ടർ‌പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു.

  • തദ്ദേശ തിരഞ്ഞെടുപ്പ് തീരുംവരെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണം നീട്ടിവെക്കണമെന്ന് നിർദേശം.

  • ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർത്തു.

View All
advertisement