ഇന്റർഫേസ് /വാർത്ത /Opinion / തിരുവനന്തപുരം വിമാനത്താവള വികസനത്തിലെ അനിശ്ചിതത്വം: ഭരണ-പ്രതിപക്ഷങ്ങൾക്ക് വിമർശനം

തിരുവനന്തപുരം വിമാനത്താവള വികസനത്തിലെ അനിശ്ചിതത്വം: ഭരണ-പ്രതിപക്ഷങ്ങൾക്ക് വിമർശനം

നിസാൻ ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും മലയാളിയുമായ ടോണി തോമസ് ആണ് വിമർശനം ഉന്നയിക്കുന്നത്

നിസാൻ ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും മലയാളിയുമായ ടോണി തോമസ് ആണ് വിമർശനം ഉന്നയിക്കുന്നത്

നിസാൻ ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും മലയാളിയുമായ ടോണി തോമസ് ആണ് വിമർശനം ഉന്നയിക്കുന്നത്

  • News18
  • 2-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനകാര്യത്തിലെ അനിശ്ചിതത്വത്തിൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് രൂക്ഷ വിമർശനവുമായി നിസാൻ ഗ്ലോബൽ ചീഫ് ഇൻഫർമേഷൻ ഓഫീസറും മലയാളിയുമായ ടോണി തോമസ്. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ധാരാളം കൗശലക്കാരുണ്ടെങ്കിലും ആരും വിജയിക്കുന്നില്ലെന്നും ടോണി തോമസ് വിമർശിക്കുന്നു. വില്ല്യം ഷേക്സ്പിയർ മലയാളിയായി ജീവിച്ചിരുന്നെങ്കിൽ തിരുവനന്തപുരം വിമാനത്താവള പി-പി-പി കഥ തീർച്ചയായും മഹാട്രാജഡി എന്ന നിലയിൽ എഴുതുമായിരുന്നുവെന്നും ടോണി തോമസ് ഫേസ്ബുക്കിൽ‌ കുറിക്കുന്നു. ടോണി തോമസ് ആണ് ടെക്നോപാർക്കിൽ നിസാൻ‌ ഡിജിറ്റൽ ഹബ്ബ് സ്ഥാപിക്കാൻ മുൻകൈയെടുത്തത്. തലസ്ഥാനത്തേക്ക് നിക്ഷേപകരെത്തണമെങ്കിൽ വിമാനത്താവള വികസനം അടിയന്തരമായി പൂർത്തിയാക്കണമെന്നും ടോണി തോമസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

    ടോണി തോമസിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

    മിഡ് മൺസൂൺ ഡേ ഡ്രീംസ്‌

    വില്ല്യം ഷേക്സ്പിസർ ഇന്ന് ഒരു മലയാളിയായി ജീവിച്ചിരുന്നെങ്കിൽ, തിരുവനന്തപുരം വിമാനത്താവള PPP കഥ തീർച്ചയായും ഒരു മഹാ ട്രാജഡി എന്ന നിലയിൽ എഴുതിയേനെ. കാരണം, ഇതിൽ ധാരാളം കൗശലക്കാരുണ്ടങ്കിലും, ആരും വിജയിക്കുന്നില്ല.

    1. വിരലിൽ എണ്ണാൻ മാത്രമുള്ള AAI യൂണിയൻ തൊഴിലാളികൾ: ഇവർ ആവശ്യപ്പെടുന്ന വിധം, AAI വിമാനത്താവളം തുടർന്നു നടത്താനുദ്ദേശിക്കുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേറെ പ്‌ളാനിലാണ്‌. കൂടാതെ ഇവർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഒരു വളരെ ചെറിയ ശതമാനം മാത്രമാണ്‌ എന്നും, ഇവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നും പൊതുജനം തിരിച്ചറിയുമ്പോൾ ഇവർ ഒറ്റപ്പെടും.

    2. സംസ്ഥാന സർക്കാർ: മലയാളി എന്ന വികാരവും, കുത്തക മുതലാളി എയർപോർട്ട് തട്ടിയെടുക്കുന്നു എന്നും, തൊഴിൽ സംരക്ഷണം എന്ന കാരണവും ഉപയോഗിച്ച് PPP എതിർക്കുന്നു. എന്നാൽ ഈ പുകമറ വച്ച് KSIDC ബിഡ്ഡിനെ ഉപയോഗിച്ച് അവർക്കു താല്പര്യമുള്ള വേറെ ചില പ്രവാസി കുത്തകമുതലാളിമാർക്കു വിമാനത്താവളം തീറെഴുതാൻ നില കൊള്ളുന്നു എന്നു വാർത്ത. കൂടാതെ, സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പ്രവാസി മുതലാളിമാർ, NRI ആണ് എന്നും വാർത്ത. ചുരുക്കത്തിൽ പറഞ്ഞാൽ ഇന്ത്യയിൽ പൂർണ്ണ നികുതി അടക്കാൻ സാധ്യത ഇല്ലാത്തവർ. ഇതു നടന്നാൽ സത്യം വെളിയിൽ വരുമ്പോൾ ഭരണപക്ഷത്തിനു ഒരു വല്ല്യ തിരിച്ചടി കിട്ടും.

    3. കേന്ദ്ര സർക്കാർ: വമ്പിച്ച നിലയിൽ വിമാനത്താവളം ലേലം ഉറപ്പിച്ചു. സംസ്ഥാന സർക്കാർ KSIDC മുൻനിർത്തി ഇതിലും വളരെ താണ തുകയിൽ രണ്ടാമതു വന്നു. ഒന്നാമനു കൊടുക്കാൻ സാധിച്ചില്ലെങ്കിൽ, ഈ വരുമാനം സർക്കാരിനു നഷ്‌ടം.

    4. കേരള പ്രതിപക്ഷം: രണ്ടു വർഷത്തിനു ശേഷം ഭരണത്തിൽ വരും, അതു വരെ വിമാനത്താവളം ഉൾപ്പെടെ എല്ലാ ക്യാപ്പിറ്റൽ പ്രോജക്ടുകളും എതിർക്കുക. അവർ തീരുമാനിച്ചാൽ വിഹിതം, സ്ഥാനം, മുതലായവ അവർക്കാണല്ലോ. വിമാനത്താവളത്തിനുള്ള തീരുമാനം അധികം താമസിയാതെ നടക്കും. മലർപ്പൊടിക്കാരനു സ്വപ്നം മാത്രം ബാക്കി.

    5. അദാനി അഥവാ, ലേലം വിജയിച്ച കുത്തക മുതലാളി: വിമാനത്താവളം കിട്ടിയാൽ അതിനും, വിഴിഞ്ഞം തുറമുഖത്തിനും ഉൾപ്പെടെ പാര വരും. കിട്ടിയില്ലെങ്കിൽ വിമാനത്താവളം നഷ്ടം. കൂടാതെ വൻപിച്ച തുക സമ്മതിച്ചു ബിഡ്ഡ് വിജയിച്ചതിനാൽ അതും പാര. കേരളത്തിൽ സംരഭം നടത്തി, നഷ്ടം മാത്രം നേടുന്ന അടുത്ത രക്തസാക്ഷി.

    6. പ്രവാസി കുത്തക മുതലാളിമാർ: സംസ്ഥാന സർക്കാരിന്റെ ഭാഷയിൽ ‘കേരളത്തിന്റെ പൈതൃക സ്വത്ത്’ Kochi, Kannur വിമാനത്താവളങ്ങൾ പോലെ ചുളുവിൽ സ്വന്തമാക്കാൻ ആഗ്രഹിച്ചിറങ്ങി. ഇതിലെല്ലാമുള്ള യാഥാർഥ്യങ്ങൾ പൊതുജനം തിരിച്ചറിയുമ്പോൾ ഇവർ ഒറ്റപ്പെടും

    7. തിരുവനന്തപുരം MP: പാർട്ടിക്കും, മറ്റു രാഷ്‌ട്രീയക്കാർക്കുമെതിരായി, തിരുവനന്തപുരം വിമാനത്താവളം ഏറ്റവും നന്നായി അറിയാവുന്ന നേതാവെന്ന നിലയിൽ, ജനങ്ങളോടൊപ്പം നിന്ന് PPP അനുകൂലിച്ചു. എന്നാൽ നേതൃത്തത്തിനെതിരെ നിന്നതിന് നിശ്ചയമായും വില കൊടുക്കേണ്ടി വരും.

    8. ഭരണാധികാരികൾ: കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ പോലെ തിരുവനന്തപുരം വിമാനത്താവളവും സംസ്ഥാന സർക്കാർ സഹായത്തോടെ പിടിച്ചു നിർത്തിയാൽ, അവർക്ക്, റിട്ടയർമെന്‌റ്റിനു ശേഷം തൊഴുലുറപ്പും, കൂടാതെ, ഓഹരിയും. കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ കണ്ണിനു കീഴെ ഇതു നടക്കാൻ സാധ്യത നന്നെ കുറവ്.

    9. തിരുവനന്തപുരം നിവാസികൾ: വിമാനത്താവളം വികസിച്ചാൽ ചെറുകിട സംരംഭങ്ങളും, തൊഴിലവസരങ്ങളും, ടൂറിസവും, വികസനവും, പൊതുവെയുള്ള യാത്രാസൗകര്യങ്ങളും വർദ്ധിക്കും. അതു നഷ്ടം.

    10. ബിസ്സിനസ്സ്: ടൂറിസം, IT മേഖലകൾക്ക്, നല്ല രീതിയിയിൽ പ്രവർത്തിക്കുന്ന, കണക്ടിവിറ്റി നന്നായുള്ള എയർപോർട്ട് അനിവാര്യം. തിരുവനന്തപുരം വിമാനത്താവളം ദൈനംദിനം പിന്നോട്ട് പോകുന്നത്, ഈ മേഖലകളെ തകർക്കും. കൂടാതെ, ഇന്ന് ഏറ്റവും മികച്ച ശമ്പളം നൽകുന്നതും, നികുതി നൽകുന്നതും, IT മേഖലയാണ്‌. അത് തനിയെ നിൽക്കും.

    11. സാധാരണക്കാരായ പ്രവാസികളും, യാത്രക്കാരും: തിരുവനന്തപുരം വിമാനത്താവളം ഇന്നേറ്റവും യൂസർ ഫീ ചാർജ്ജു ചെയ്യുന്നതും, ഡ്യൂട്ടി ഭ്രീ, ഭക്ഷണശാലകൾ മുതലായ സൗകര്യങ്ങൾ തീരെയില്ലാത്തതുമാണ്. കൂടാതെ കണക്ടിവിറ്റി ഇല്ലാത്തതിനാലും, ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതും കൊണ്ട്, ഈ വിമാനത്താവളം സാധാരണക്കാർക്ക് അത്ര ഗുണമില്ല.

    12. തിരുവനന്തപുരം വിമാനത്താവളം: കേരളത്തിന്റെ പൈതൃക സ്വത്ത്, വരും തലമുറക്ക് കാണാൻ ഭാഗ്യം ഉണ്ടാവുമെന്നുറപ്പില്ല.

    13. വരും തലമുറ: സ്വന്തം നാട്ടിൽ ജോലി സാധ്യത ഇല്ലാത്തതിനാൽ, മറ്റു നാടുകളിൽ, രണ്ടാംകിടക്കാരനായ പ്രവാസിയായി മുൻ തലമുറ പോലെ ജീവിതം തീർക്കാൻ വിധി. ഗൾഫിൽ സാധ്യതകൾ കുറഞ്ഞതിനാൽ മറ്റു മരുപ്പച്ചകൾ തേടണം. നല്ല വിമാനത്താവളം തിരുവനന്തപുരത്തില്ലാത്തതിനാൽ, ജാതക വശാൽ യാത്രാ ദുരിതവും!

    (അഭിപ്രായങ്ങൾ വ്യക്തിപരം)

    First published:

    Tags: Airport, Nissan cio, Nissan digital hub, Trivandrum airport, തിരുവനന്തപുരം വിമാനത്താവളം