മൂന്നു തവണ പ്രധാനമന്ത്രി; ആദ്യം 13 നാൾ, പിന്നെ 13 മാസം!

Last Updated:
ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു വാജ്പേയി. 1996ലെ പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ രാഷ്ട്രപതിയായ ശങ്കർ ദയാൽ ശർമ്മ ബി.ജെ. പി. പാർലിമെന്ററി പാർട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി മെയ്‌ 16ന് വാജ്‌പേയി അധികാരമേറ്റു. ലോക്സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ വെറും 13 ദിവസം നീണ്ട പ്രധാനമന്ത്രിപദത്തിൽനിന്ന് അദ്ദേഹത്തിന് പടിയിറങ്ങേണ്ടിവന്നു.
മതിയായ ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകൾ കാലാവധി തികയ്ക്കെതെ വന്നതോടെ 1998ൽ വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. പക്ഷേ മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
advertisement
തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെയുമായുള്ള അനുരഞ്ജനചർച്ചകളെല്ലാം പരാജയപ്പെട്ട് മുന്നണി വിട്ടപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികൾക്കൊന്നും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലോക്സഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി.
1999ലെ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിൽ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം(എൻ.ഡി.എ) ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. 1999 ഒക്ടോബർ 13നു വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മുന്നണി അഞ്ചു വർഷക്കലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മൂന്നു തവണ പ്രധാനമന്ത്രി; ആദ്യം 13 നാൾ, പിന്നെ 13 മാസം!
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement