പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമോ? താരത്തിന്റെ മകന്‍ പറയുന്നു

Last Updated:

അമ്മ ജെന്നയുടെ പിറന്നാളായിരുന്നെന്നും ഈ ദിവസത്തിലായിരുന്നു അച്ഛന്റെ വെടിക്കെട്ട് ബാറ്റിങ്ങെന്നും വിജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്നും മകന്‍

മുംബൈ: രോഹിത് ശര്‍മയ്ക്ക് പരുക്കുമൂലം വിശ്രമം അനുവദിച്ച ഇന്നലത്തെ മത്സരത്തില്‍ നായകന്റെ റോളില്‍ കളത്തിലിറങ്ങിയ കീറോണ്‍ പൊള്ളാര്‍ഡ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ അടിച്ച് പരത്തിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് ഫോറും 10 സിക്‌സും ഉള്‍പ്പെടെ 31 പന്തില്‍ 81 റണ്‍സെടുത്ത നായകന്റെ മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ മറികടക്കുകയായിരുന്നു.
മത്സരശേഷം പൊള്ളാര്‍ഡിനൊപ്പം വിജജയം ആഘോഷിക്കാന്‍ കളത്തിലെത്തിയ പൊള്ളാര്‍ഡിന്റെ മകന്‍ കെയ്ദാനാണ് തങ്ങളുടെ കുടുംബത്തിന് ഈ ദിനം എത്ര പ്രത്യേകതകള്‍ നിറഞ്ഞതാണെന്ന് ആരാധകരോട് വെളിപ്പെടുത്തിയത്. മകനുമായി താരം സംസാരിക്കവെയാണ് അമ്മയുടെ പിറന്നാളാണെന്നും ഈ ദിനം അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്നും മകന്‍ പറയുന്നത്.
Also Read: പൊള്ളാർഡ് തകർത്തടിച്ചു; അവസാന പന്തിൽ മുംബൈക്ക് ജയം
പഞ്ചാബിനെ പരാജയപ്പെടുത്തിയതിനു പിന്നാലെ കെയ്ദനെ വാരിയെടുത്ത് ചുംബിച്ചാണ് പൊള്ളാര്‍ഡ് വിജയമാഘോഷിച്ചത്. ആ സമയത്താണ് അമ്മ ജെന്നയുടെ പിറന്നാളായിരുന്നെന്നും ഈ ദിവസത്തിലായിരുന്നു അച്ഛന്റെ വെടിക്കെട്ട് ബാറ്റിങ്ങെന്നും വിജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നെന്നും മകന്‍ പറഞ്ഞത്.
advertisement
കെയ്ദാനും പൊള്ളാര്‍ഡും വിജയമാഘോഷിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ഭാര്യയ്ക്കുള്ള പിറന്നാള്‍ സമ്മാനമോ? താരത്തിന്റെ മകന്‍ പറയുന്നു
Next Article
advertisement
ആഗോള ഗ്രോസ് കളക്ഷനിൽ 9 കോടി കടന്ന് 'പെറ്റ് ഡിറ്റക്റ്റീവ്'; ഷറഫുദ്ദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക് ബസ്റ്ററിലേക്ക്
ആഗോള ഗ്രോസ് കളക്ഷനിൽ 9 കോടി കടന്ന് 'പെറ്റ് ഡിറ്റക്റ്റീവ്'; ഷറഫുദ്ദീൻ-അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക് ബസ്റ്ററിലേക്ക്
  • റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് 'പെറ്റ് ഡിറ്റക്റ്റീവ്' ആഗോള ഗ്രോസ് 9.1 കോടി രൂപ നേടി.

  • ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്.

  • പ്രേക്ഷക-നിരൂപക പ്രതികരണം നേടി, കേരളത്തിൽ നൂറിലധികം ഹൗസ്ഫുൾ ഷോകൾ കളിച്ചും ചിത്രം ശ്രദ്ധ നേടി.

View All
advertisement