ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ ഗോളി മാർട്ടിനെസ് വിവാദത്തില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്.
ഖത്തര്‍ ലോകകപ്പിൽ ഫൈനൽ വരെ അർജന്റീനയുടെ വിജയത്തിൽ നിര്‍ണായക പങ്കുവഹച്ചയാളാണ് അവരുടെ സൂപ്പര്‍ ഗോളി എമി മാർട്ടിനസ്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഗോൾഡൻ ഗ്ലൗ പുരസ്കാരം താരം സ്വന്തമാക്കിയിരുന്നു.
എന്നാൽ താരം പുരസ്കാരം കരസ്ഥാമാക്കിയശേഷം കാണിച്ച ആംഗ്യം ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം.
Emi Martìnez wins the golden glove.
And then does this with it. pic.twitter.com/Mt43auNBJX
— Gareth Davies (@GD10) December 18, 2022
advertisement
സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഫൈനൽ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ ഗോളി മാർട്ടിനെസ് വിവാദത്തില്‍