രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പൺ; ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം
- Published by:Arun krishna
- news18-malayalam
Last Updated:
ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി - ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6 (7-0), 7-5) ബൊപ്പണ്ണ- മാത്യു എബ്ദെന്‍ സഖ്യം കീഴടക്കി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ. ശനിയാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി - ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6 (7-0), 7-5) ബൊപ്പണ്ണ- മാത്യു എബ്ദെന്‍ സഖ്യം കീഴടക്കി. 43-ാം വയസില്‍ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പത്മശ്രീ രോഹന്‍ ബൊപ്പണ്ണ.
Look what it means to @rohanbopanna and @mattebden ????
At 43, Bopanna has his FIRST Men's Doubles Grand Slam title - and becomes the oldest to do so in the Open Era ????????#AusOpen pic.twitter.com/qs0JlrkMO7
— #AusOpen (@AustralianOpen) January 27, 2024
advertisement
ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് രോഹന്‍ ബൊപ്പണ്ണ. രണ്ടു സെറ്റിലും കനത്ത പോരാട്ടമാണ് ഇറ്റാലിയന്‍ സഖ്യത്തില്‍ നിന്ന് രോഹന്‍ ബൊപ്പണ്ണ - മാത്യു എബ്ദെന്‍ സഖ്യത്തിന് നേരിട്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ ബൊപ്പണ്ണ - എബ്ദെന്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സെറ്റും കടുത്ത പോരാട്ടത്തിനൊടുവിലാണ് അവസാനിപ്പിച്ചത്.
2017ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിലാണ് രോഹൻ ബൊപ്പണ്ണ ആദ്യ ഗ്രാൻഡ് സ്ലാം നേടുന്നത്. മിക്സഡ് ഡബിൾസിൽ കനേഡിയൻ പങ്കാളി ഗബ്രിയേല ഡബ്രോവ്സ്കിയുമായിച്ചേർന്നാണ് രോഹന്റെ ആദ്യ വിജയം. 2–6, 6–2,12–10 സ്കോറിന് ജർമനിയുടെ അന്ന ലീന കൊളംബിയയുടെ റോബർട്ട് ഫാറ സഖ്യത്തെ രോഹനും സംഘവും അന്ന് തോൽപ്പിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 27, 2024 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹന്‍ ബൊപ്പണ്ണയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പൺ; ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം