മലയാളി പരിശീലകന്റെ ഡൽഹി തൂഫാൻസിനോട് പൊരുതി കാലിക്കറ്റ് ഹീറോസിന് കന്നി പ്രൈം വോളിബോൾ ലീഗ് കിരീടം നേടി

Last Updated:

സീസണിലെ മികച്ച പരിശീലകനായി കോട്ടയം കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശി മനോജ് എസ് നായർ തെരഞ്ഞെടുക്കപ്പെട്ടു

മൂന്നാമത് പ്രൈം വോളിബോൾ ലീഗിൽ കന്നിക്കിരീടം നേടി കാലിക്കറ്റ് ഹീറോസ്. മലയാളിയായ മനോജ് എസ് നായർ പരിശീലിപ്പിച്ച ഡെൽഹി തൂഫാൻസിനെയാണ് ആവേശം നിറഞ്ഞുനിന്ന ഫൈനലിലെ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് പരാജയപ്പെടുത്തിയത്. സീസണിലെ മികച്ച പരിശീലകനായി കോട്ടയം കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശി മനോജ് എസ് നായർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ 15-13, 15-10, 13-15, 15-12 എന്ന സ്കോറിനാണ് കാലിക്കറ്റ് ഹീറോസിൻെറ വിജയം. കാലിക്കറ്റിൻെറ കടുത്ത ആക്രമണങ്ങളെ ഡെൽഹി തൂഫാൻസ് തുടക്കത്തിൽ നന്നായി പ്രതിരോധിച്ചിരുന്നു. ലാസർ ഡോഡിക്കും സന്തോഷും മികച്ച മുന്നേറ്റം കാഴ്ചവെച്ച് കളിക്കുകയും ചെയ്തു. എന്നാൽ സെർവുകളിൽ വരുത്തിയ ചില പാളിച്ചകൾ ഡൽഹിയെ പിന്നോട്ടടിച്ചു. അവിടെ നിന്നാണ് കാലിക്കറ്റ് ഹീറോസ് മത്സരത്തിൽ മുൻതൂക്കം നേടിത്തുടങ്ങിയത്. മികച്ച ബ്ലോക്കുകൾ നടത്തി വികാസ് മൻ മിന്നുന്ന പ്രകടനമാണ് നടത്തിയത്.
advertisement
കാലിക്കറ്റ് ഹീറോസിൻെറ പ്രതിരോധനിരയിൽ ജെറോം വിനീതാണ് കാര്യമായി തിളങ്ങിയത്. പെറോട്ടോയുടെ സൂപ്പർ സെർവിലൂടെയാണ് കാലിക്കറ്റ് ഹീറോസ് മത്സരത്തിൽ ആദ്യം തന്നെ ലീഡ് നേടിയത്. മധ്യനിരയിൽ നിന്നാണ് ഡൽഹി ആക്രമണം നടത്തി കൊണ്ടേയിരുന്നത്. ആയുഷും അപോൺസയുമാണ് മധ്യനിരയിൽ തിളങ്ങിയത്. ജെറോമും ചിരാഗുമാണ് കാലിക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. മത്സരത്തിൻെറ നാലാം സെറ്റിൽ മനോജ് നായർ തന്ത്രങ്ങൾ മാറ്റി.
advertisement
ഒന്നുരണ്ട് സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തുകയും ചെയ്തു. എന്നിട്ടും ഡൽഹിയുടെ പിഴവുകൾ അവരെ പിന്നോട്ടടിച്ചു. പിഴവുകൾ മുതലാക്കി കാലിക്കറ്റ് ഹീറോസ് മത്സരം പിടിക്കുകയും ചെയ്തു. നാലാം സെറ്റ് പൂർത്തിയാവുമ്പോഴേക്കും കാലിക്കറ്റ് മത്സരത്തിൽ ഗംഭീര വിജയം ഉറപ്പാക്കിയിരുന്നു. മത്സരത്തിലെ വിജയത്തിന് ശേഷം കോർട്ടിൽ കാലിക്കറ്റ് ഹീറോസിലെ കളിക്കാരും കോച്ചും സപ്പോർട്ട് സ്റ്റാഫുമെല്ലാം വലിയ ആഘോഷമാണ് നടത്തിയത്. ലീഗ് ഘട്ടത്തിൽ കാലിക്കറ്റ് തന്നെയാണ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നത്. 8 മത്സരങ്ങളിൽ നിന്ന് 12 പോയൻറാണ് അവർ നേടിയിരുന്നത്. സൂപ്പർ 5 സ്റ്റേജിൽ 6 പോയൻറുമായി അവർ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
advertisement
പ്രൈം വോളിബോൾ ലീഗിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയവർ 
  • കളിയിലെ താരം: ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്)
  • ഗെയിം ചെയ്ഞ്ചർ ഓഫ് ദി മാച്ച്: ലൂയിസ് പെറോട്ടോ (കാലിക്കറ്റ് ഹീറോസ്)
  • സീസണിലെ മികച്ച സ്പൈക്കർ: ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്)
  • എമേർജിംഗ് പ്ലെയർ ഓഫ് ദി സീസൺ: ചിരാഗ് യാദവ് (കാലിക്കറ്റ് ഹീറോസ്)
  • മികച്ച ബ്ലോക്കർ: ഡാനിയൽ അപോൻസ (ഡൽഹി തൂഫൻസ്)
  • സീസണിലെ മികച്ച പരിശീലകൻ: മനോജ് നായർ (ഡൽഹി തൂഫാൻസ്)
  • മികച്ച ഇന്നൊവേറ്റീവ് സെറ്റർ: മോഹൻ ഉക്രപാണ്ഡ്യൻ (കാലിക്കറ്റ് ഹീറോസ്)
  • മികച്ച ലിബറോ: ആനന്ദ് കെ (ഡൽഹി തൂഫൻസ്)
  • ഫെയർപ്ലേ അവാർഡ്: ബെംഗളൂരു ടോർപ്പിഡോസ്
  • സീസണിലെ ഏറ്റവും വിലയുള്ള താരം: ജെറോം വിനീത്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
മലയാളി പരിശീലകന്റെ ഡൽഹി തൂഫാൻസിനോട് പൊരുതി കാലിക്കറ്റ് ഹീറോസിന് കന്നി പ്രൈം വോളിബോൾ ലീഗ് കിരീടം നേടി
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement