കൊടുംകാട്ടിലെ ഷൂട്ടിങ്ങിൽ പാഞ്ഞോടിവന്ന കാർ തലകീഴായി മറിഞ്ഞു; ആന്റണി വർഗീസിന്റെ 'കാട്ടാളൻ' കാഴ്ച

Last Updated:

'കാട്ടാളൻ' എന്ന ചിത്രം സാഹസികതയുടെ ഒരുപെരുമഴക്കാലം പെയ്യിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്

കാട്ടാളൻ
കാട്ടാളൻ
ഷൂട്ടിങ്ങിനായി ചീറിപ്പാഞ്ഞ് ഓടിവരുന്നതിനിടയിൽ തലകീഴായി മറിഞ്ഞ കാർ. ക്യാമറ ഓഫ് ആവുന്നതും, ചുറ്റും കൂടി നിന്നവർ ആ കാർ നേരേനിർത്താനായി ഓടിവരുന്നു. ഉള്ളിൽ നിന്നും യാതൊരു കൂസലുമില്ലാതെ ഇറങ്ങിവരുന്ന നായകൻ. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രം സാഹസികതയുടെ ഒരുപെരുമഴക്കാലം പെയ്യിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ഇടുക്കി ജില്ലയിലെ കൊടുങ്കാടുകളിൽ ചിത്രീകരണം നടന്നുവരുന്ന ഈ ചിത്രത്തിൻ്റെ സാഹസികമായ ചില രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ച്ചകൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.
ആക്ഷൻ രംഗങ്ങളിൽ അതീവ മികവു പ്രകടിപ്പിക്കാറുള്ള യുവ നായകൻ ആൻ്റണി വർഗീസ് (പെപ്പെ) അഭിനയിക്കുന്ന രംഗത്തിൻ്റെ ഏതാനും ഭാഗങ്ങളാണ് ബിഹൈൻഡ് സ്ക്രീൻ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്. ഇതൊരു ടെസ്റ്റ് ഡോസായി മാത്രം കണ്ടാൽ മതി. വലിയവെടിക്കെട്ടുകൾ പുറകേ പ്രതീക്ഷിക്കാം എന്ന് അണിയറപ്രവർത്തകർ.
advertisement
അവതരണത്തിൽ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന 'കാട്ടാളൻ' ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമായി മാറിയിരിക്കുന്നു.
ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും മികച്ച സാങ്കേതിക പ്രവർത്തകരും പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് 'കാട്ടാളൻ'. തായ്ലാൻ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം 100 ദിവസത്തോളം നീണ്ടുനിൽക്കും. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്.
അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: While rushing for the shoot, the car overturns. The camera goes off, and people gathered around it run to straighten the car. The hero comes out from inside without any hesitation. The film 'Kaattalan', produced by Sherif Mohammed under the banner of Cubes Entertainments and directed by Paul George, is progressing with a rainy season of adventure
മലയാളം വാർത്തകൾ/ വാർത്ത/Film/
കൊടുംകാട്ടിലെ ഷൂട്ടിങ്ങിൽ പാഞ്ഞോടിവന്ന കാർ തലകീഴായി മറിഞ്ഞു; ആന്റണി വർഗീസിന്റെ 'കാട്ടാളൻ' കാഴ്ച
Next Article
advertisement
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; പിടിയിലായത് എറണാകുളത്ത് നിന്ന്
  • കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് പിടികൂടി.

  • ഡൽഹിയിൽ നിന്ന് ട്രെയിനിൽ ബണ്ടി ചോർ കൊച്ചിയിലെത്തി; കരുതൽ തടങ്കലിൽ.

  • ബണ്ടി ചോർ എറണാകുളത്ത് ഹൈക്കോടതിയിൽ ഹാജരാകാൻ എത്തിയെന്ന് പറഞ്ഞെങ്കിലും കേസ് വ്യക്തമല്ല.

View All
advertisement