• HOME
  • »
  • NEWS
  • »
  • sports
  • »
  • റൊണാൾഡോയ്ക്ക് 99-ാമത് ഗോൾ; പോർച്ചുഗൽ യൂറോ കപ്പിലേക്ക്

റൊണാൾഡോയ്ക്ക് 99-ാമത് ഗോൾ; പോർച്ചുഗൽ യൂറോ കപ്പിലേക്ക്

ഗ്രൂപ്പ് ബിയിൽ ഉക്രെയ്ന് പിന്നിൽ രണ്ടാമതായാണ് പോർച്ചുഗൽ യൂറോകപ്പിന് യോഗ്യത നേടിയത്...

portugal

portugal

  • Share this:
    അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 99-ാമത് ഗോൾ. റൊണാൾഡോയുടെ മികവിൽ ലക്സംബർഗിനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് കീഴടക്കി പോർച്ചുഗൽ യൂറോകപ്പിന് യോഗ്യത നേടിയത്.

    39-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെയാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. 86-ാം മിനിട്ടിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ഗ്രൂപ്പ് ബിയിൽ ഉക്രെയ്ന് പിന്നിൽ രണ്ടാമതായാണ് പോർച്ചുഗൽ യൂറോകപ്പിന് യോഗ്യത നേടിയത്.

    യൂറോകപ്പിന് യോഗ്യത നേടുന്ന 17-ാമത്തെ ടീമാണ് പോർച്ചുഗൽ. 2020 ജൂൺ 12 മുതൽ റോമിലാണ് യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകചാംപ്യൻമാരായ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ഇതിനോടകം യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
    First published: