Gukesh World Chess Championship: 'അത് മാഗ്നസ് കാൾസൻ തന്നെ! ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ശേഷം ഗുകേഷ്
- Published by:ASHLI
- news18-malayalam
Last Updated:
'ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ'മെന്നാണ് ലോക ചെസ് കിരീടവിജയത്തെ 18 കാരനായ ഗുകേഷ് വിശേഷിപ്പിച്ചത്
ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുകയെന്നാൽ താൻ മികച്ച കളിക്കാരനായെന്നല്ലെന്നും അത് മാഗ്നസ് കാൾസൻ തന്നെയെന്നും ലോക ചെസ് ചാമ്പ്യൻ ഗുകേഷ്. 'ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ'മെന്നാണ് ലോക ചെസ് കിരീടവിജയത്തെ 18 കാരനായ ഗുകേഷ് വിശേഷിപ്പിച്ചത്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന നേട്ടം ഗുകേഷ് സ്വന്തമാക്കിയത്.
ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഈ മത്സരത്തിലെ വിജയത്തോടെ ഗുകേഷ് മറികടന്നത്. 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനാകുന്നത്. മാഗ്നസ് കാള്‍സന്‍ ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്.
ആദ്യ മത്സരത്തിൽ ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം റൗണ്ടിൽ ഗുകേഷ് ജയം നേടി മിടുക്കു കാട്ടി. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടർച്ചയായി ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ ജയം ഗുകേഷ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ 12ാം റൗണ്ട് മത്സരത്തിൽ ലിറൻ, ഗുകേഷിനെ പരാജയപ്പെടുത്തി. ഇതോടെ പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഗുഗേഷിനൊപ്പമെത്തി. 6-6 എന്ന നിലയിൽ. വ്യാഴാഴ്ച നടന്ന 13ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും സമനിലയിലെത്തി. 6.5-6.5 എന്ന നിലയിൽ. അവസാന ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് വിജയം കൈവരിച്ച് ചരിത്രമായി മാറുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 12, 2024 9:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Gukesh World Chess Championship: 'അത് മാഗ്നസ് കാൾസൻ തന്നെ! ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ശേഷം ഗുകേഷ്