ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവർന്ന ക്രിക്കറ്ററാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പോലും കോഹ്ലിക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ഓസീസ് താരം ഡേവിഡ് വാർണറുടെ മകൾ, ഇൻജി റേയാണ് കോഹ്ലിയോടുള്ള ആരാധന വെളിപ്പെടുത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ഡേവിഡ് വാർണർ പോസ്റ്റ് ചെയ്ത വീഡിയോയിലാണിതുള്ളത്.
ഞാൻ വിരാട് കോഹ്ലിയാണെന്ന് പറഞ്ഞുകൊണ്ട് കുഞ്ഞ് ഇൻഡി റേ ബാറ്റെടുത്ത് വീശുന്നതാണ് വീഡിയോയിലുള്ളത്. ഡേവിഡ് വാർണറുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. രണ്ട് ലക്ഷത്തിലേറെ പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.
പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡേവിഡ് വാർണർ. അതേസമയം ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം അവധിക്കാലം ചെലവിടുന്ന കൊഹ്ലി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.