ടോസിടുന്ന ആളെ മാറ്റി ദക്ഷിണാഫ്രിക്ക; എന്നിട്ടും രക്ഷയില്ല!

തുടർച്ചയായി പത്ത് തവണ ടോസ് ലഭിക്കാതിരുന്നാൽ ഒരു ക്യാപ്റ്റൻ എന്ത് ചെയ്യും? സഹികെട്ട് ടോസ് ഇടാനായി പ്രോക്സി ക്യാപ്റ്റനുമായാണ് ദക്ഷിണാഫ്രിക്കൻ നായകൻ ഇന്ന് മൈതാനത്ത് എത്തിയത്.

news18-malayalam
Updated: October 19, 2019, 5:56 PM IST
ടോസിടുന്ന ആളെ മാറ്റി ദക്ഷിണാഫ്രിക്ക; എന്നിട്ടും രക്ഷയില്ല!
INDvSA-toss
  • Share this:
റാഞ്ചിയിലെങ്കിലും തോല്‍വിക്ക് മാറ്റംവേണം. അതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അഞ്ചുമാറ്റങ്ങള്‍. ടോസിടുന്ന ആളില്‍വരെ മാറ്റം. കോട്ടിട്ട ഡുപ്ലിസിക്ക് കൂട്ടായി വന്നു ടെമ്പ ബാവുമ. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഡുപ്ലിസിയുടെ ടോസ് നിര്‍ഭാഗ്യമാണ് കാരണം.

തുടരെ പത്തുവട്ടമാണ് ഡുപ്ലിസിക്ക് ടോസ് കിട്ടാതെപോയത്. സ്പിന്നിനെ തുണക്കുന്ന പിച്ചുകളില്‍ അവസാനദിവസങ്ങളില്‍ ബാറ്റിംഗ് ദുഷ്‌ക്കരം. ആദ്യ രണ്ട് ടെസ്റ്റുകളിലെ ദുരനുഭവം ഒടുവിലത്തെ ഉദാഹരണങ്ങളായി കൂട്ടിനുണ്ട്. ഇനിയും ഭാഗ്യം പരീക്ഷിക്കാന്‍ മനസില്ലെന്ന് ഡുപ്ലിസി. അതിനാലാണ് പ്രോക്‌സി ക്യാപ്റ്റനായി ബാവുമയെ കൂടെക്കൂട്ടിയത്.

മാച്ച് റഫറി റിച്ചി റിച്ചാഡ്‌സന്റെ സാനിധ്യത്തില്‍ ടോസിട്ടത് വിരാട് കോലി. ബാവുമ വിളിച്ചത് ഹെഡ്‌സ്. വീണത് ടെയില്‍സ്. കമന്റേറ്റര്‍ മുരളി കാര്‍ത്തിക്കും റിച്ചാഡ്‌സണും കോലിയും ഡുപ്ലിസിയും ബാവുമയും ഗ്യാലറിയാകെയും ചിരിച്ചു. ബാവുമ വന്നിട്ടും രക്ഷയില്ല. ടോസ് കിട്ടിയ കോലി രണ്ടാമതൊന്നാലോചിച്ചില്ല. ഇന്ത്യക്കുതന്നെ ബാറ്റിംഗ്.

വാല്‍ക്കഷണം: ജാതകവശാല്‍ പ്രശ്‌നം ഡുപ്ലിസിയുടെ ശനിദശയല്ല; ടോകോലിയുടെ ശുക്രനാണ്.

ഇതാദ്യമായല്ല ഡുപ്ലിസി ടോസ് ചെയ്യാൻ പകരക്കാരനെ കൊണ്ടുവരുന്നത്. കഴിഞ്ഞവർഷം സിംബാംബ്‌വെക്കെതിരെ ട്വന്റി 20യിൽ ജെപി ഡുമിനിയെക്കൊണ്ടാണ് ഡുപ്ലിസി ടോസ് ചെയ്യിച്ചത്. തുടരെ ആറുടോസുകൾ നഷ്ടപ്പെട്ട നിരാശയിലായിരുന്നു ഡുപ്ലിസിയുടെ ​​മനംമാറ്റം. ഏതായാലും അന്ന് ​ടോസ് ദക്ഷിണാഫ്രിക്ക് തന്നെ കിട്ടി..!
First published: October 19, 2019, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading